തിരുവനന്തപുരം: അടിയന്തരഘട്ടങ്ങളില്‍ ജീവന്‍ രക്ഷിക്കാനുപയോഗിക്കുന്ന എക്സ്ട്രാ കോര്‍പോറിയല്‍ മെമ്പ്രേയിന്‍ ഓക്സിജനേഷന്‍ (എക്മോ) സംവിധാനത്തെക്കുറിച്ചുള്ള ദേശീയ പരിശീലനകളരി മാര്‍ച്ച് അഞ്ച്, ആറ് തിയതികളില്‍ കിംസ്ഹെല്‍ത്തില്‍ നടക്കും. കൊവിഡ് മൂര്‍ഛിക്കുന്നതടക്കമുള്ള ഗുരുതര ശ്വാസകോശ രോഗങ്ങളില്‍ അവസാനത്തെ അത്താണിയായാണ് എക്മോ സംവിധാനത്തെ വൈദ്യശാസ്ത്രം കരുതുന്നത്. ഇത് പ്രവര്‍ത്തിപ്പിക്കാനുള്ള പരിചയസമ്പന്നത പല ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കുമില്ല എന്നത് കണക്കിലെടുത്താണ് കിംസ്ഹെല്‍ത്ത് ഇത്തരമൊരു ഉദ്യമത്തിന് മുന്‍കയ്യെടുത്തത്.
ഡോക്ടര്‍മാര്‍ക്ക് നേരിട്ട് എക്മോ മെഷിനീല്‍ പരിശീലനം നല്‍കും. രാജ്യത്ത് എക്മോ സംവിധാനം കൈകാര്യം ചെയ്യുന്ന വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് പരിശീലന പരിപാടിയിക്ക് നേതൃത്വം നല്‍കുന്നത്. ഡോ സുരേഷ് കുമാര്‍, ഡോ. ജുമാന യുസഫ് ഹാജി, ഡോ ദീപക് വി, ഡോ. ഷാജി പി, ഡോ. സുഹര്‍ഷ്, ഡോ. ഡിപിന്‍ എന്നിവരാണ് പരിശീലനത്തിന് ക്ലാസുകള്‍ എടുക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊവിഡ് മഹാമാരിയുടെ ചികിത്സയില്‍ ഏറ്റവുമധികം നിര്‍ണായകമായത് എക്മോ സംവിധാനമായിരുന്നു. അതിനാല്‍ തന്നെ ഈ സംവിധാനം രാജ്യത്തെ ആശുപത്രികളില്‍ ഏര്‍പ്പെടുത്തേണ്ടതിന്‍റെ ആവശ്യകത ബോധ്യപ്പെടുത്താനും ഈ പരിപാടിയിലൂടെ സാധിക്കും. ഇത്തരം മഹാമാരിയെ നേരിടുന്നതില്‍ എക്മോ കേന്ദ്രങ്ങളും വിദഗ്ധ പരിശീലനം ലഭിച്ച ഡോക്ടര്‍മാരും നിര്‍ണായകമായ പങ്കാണ് വഹിക്കുന്നത്.