“കൈയ്യിലെ പൊട്ടലും പൊട്ടലില്ലാത്തതും രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് എം.വി.ഗോവിന്ദൻ; പൊട്ടലില്ലാതെ പ്ലാസ്റ്ററിട്ടെങ്കിൽ മറുപടി പറയേണ്ടത് ആരോഗ്യവകുപ്പെന്ന് കെ.കെ.രമ”

നിയമസഭയിലുണ്ടായ സംഘർഷത്തിനിടെ കൈയിൽ പൊട്ടലുണ്ടെന്ന് കെ.കെ.രമ എം.എൽ.എ കളവ് പറയുന്നത് ശരിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പൊട്ടലും, പൊട്ടലില്ലാത്തതും രാഷ്ട്രീയമായി ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Advertisements

അതേസമയം, പൊട്ടലില്ലാതെ പ്ലാസ്റ്ററിട്ടെങ്കിൽ മറുപടി പറയേണ്ടത് ആരോഗ്യവകുപ്പാണെന്ന് രമയും മറുപടി പറഞ്ഞു. പരുക്കില്ലാതെ പ്ലാസ്റ്ററിട്ടെങ്കിൽ ഡോക്ടർക്ക് എതിരെ നടപടി വേണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തന്നെ വളഞ്ഞിട്ട് ആക്രമിച്ചതിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും രമ വ്യക്തമാക്കി.
രമയുടെ കൈയിലെ പ്ലാസ്റ്റർ വ്യാജമാണെന്ന സമൂഹമാധ്യമങ്ങളിലെ പ്രചരണവും, തൻ്റേതെന്ന പേരിലുള്ള എക്സ്റേ ദൃശ്യങ്ങളും, പ്രചരണവും പരിശോധിക്കും.

സ്വകാര്യവിവരങ്ങൾ പുറത്തുവിടാൻ ആശുപത്രിക്ക് അധികാരമില്ലെന്നിരിക്കെ ചികിത്സ വിവരങ്ങൾ പുറത്ത് വന്നതും, കൂടാതെ അസുഖമില്ലാത്ത ആളെ ചികിൽസയ്ക്കു വിധേയമാക്കിയെങ്കിൽ ആശുപത്രി സംവിധാനങ്ങളുടെ വീഴ്ചക്കെതിരെയും നടപടി എടുക്കുമെന്നും രമ പറഞ്ഞു.

സംഘർഷത്തിനിടെ പരുക്കേറ്റ തന്റെ കൈയ്യിൽ പ്ലാസ്റ്ററിടാൻ നിർദേശിച്ചത് ജനറൽ ആശുപത്രിയിലെ ഡോക്ടർമാരാണ്.

ആക്രമണത്തിൽ പ്രതിയായ സച്ചിൻദേവ് എംഎൽഎ അടക്കം സമൂഹ മാധ്യമത്തിൽ ഇത്തരം പ്രചാരണം നടത്തിയ സാഹചര്യത്തിലാണ് കെ.കെ.രമ പ്രതികരണവുമായി എത്തിയത്. കൈയ്ക്ക് പരുക്കില്ലാതെ ഡോക്ടർ പ്ലാസ്റ്ററിട്ടെങ്കിൽ അദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കെ.കെ.രമ പറഞ്ഞു.

Hot Topics

Related Articles