മുണ്ടക്കയം – വണ്ടൻപതാലിൽ വാഹനാപകടം : രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കോട്ടയം : മുണ്ടക്കയം – വണ്ടൻപതാൽ റോഡിൽ ഉണ്ടായി വാഹന അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മുണ്ടക്കയം കോരുത്തോട് പാതയിൽ 3 സെന്റിന് സമീപം ആണ് അപകടം. മുണ്ടക്കയം പാറയിയമ്പലം കല്ലുതൊട്ടിയിൽ അരുൺ,ചെറുതോട്ടയിൽ അഖിൽ എന്നിവരാണ് മരിച്ചത്. മുണ്ടക്കയം ഭാഗത്ത് നിന്ന് ഒരേ ദിശയിൽ സഞ്ചരിച്ച കാറും ബൈക്കുമായാണ് കൂട്ടിയിടിച്ചത്. കാറിന്റെ സൈഡിൽ ഇടിച്ച ബൈക്ക് നിയന്ത്രണം വിട്ടു പാതയുടെ വശത്തേക്ക് വീഴുകയായിരുന്നു. യുവാക്കളെ ആശുപത്രിയിൽ എത്തിക്കും മുമ്പ് തന്നെ മരണപ്പെട്ടു. കാറിൽ ഉണ്ടായിരുന്നവരും ഈ മരിച്ച യുവാക്കളുടെ സുഹൃത്തുക്കൾ ആയിരുന്നു. ഇവർ കോരുത്തോട്ടിലേക്ക് പോകുംവഴിയാണ് അപകടം.

Advertisements

Hot Topics

Related Articles