കോട്ടയം : പഞ്ചായത്തുകൾക്ക് ഫണ്ടുകൾ വെട്ടിക്കുറച്ചതിനെ തിരെയും, സർക്കാരിന്റെ അഴിമതിക്കെതിരെയും , പള്ളിയ്ക്കത്തോട് പഞ്ചായത്തു കമ്മറ്റിയുടെ വാഗ്ദാന ലംഘനങ്ങൾക്കെതിരെയും യു ഡി എഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്ത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി. ധർണ്ണ ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് ഉൽഘാടനം ചെയ്തു. തോമസ് കുന്നപ്പള്ളി, പ്രൊഫ: റോണി കെ ബേബി, അഡ്വ: ജീ രാജ്, ജിജി അഞ്ചാനി, ജോജി മാത്യു ,സജി തോമസ്, സുമേഷ് കെ നായർ എന്നിവർ പ്രസംഗിച്ചു. ജെ ബോയി , സൗമ്യ ബി, സന്ധ്യാ ദേവി, പ്രീതാ , സാജു മറ്റം, അജിഷ്, ജീൻസ് ജോസ് , ഇ വി തോമസ്, എന്നിവർ പരിപാടികൾക് നേതൃത്ത്വം നൽകി.
Advertisements