കോട്ടയം: പോള നീക്കം ചെയ്യുന്നതിന് വാങ്ങിയ യന്തം പരിപാലിക്കുന്നതിൽ ക്രമക്കേട് ഉണ്ടെന്ന ആരോപണത്തെ തുടർന്ന് കൃഷി അസ്സിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസീൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. ജില്ലയിലെ ജലാശയങ്ങളിലെ പോള നീക്കം ചെയ്യുന്നതിന് ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ മുടക്കി പോള വാരൽ മെഷീൻ വാങ്ങിയിരുന്നു. കോട്ടയം കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ ഈ മെഷീനിന്റെ നിർവ്വഹണ, പരിപാലന ചുമതല ഏല്പിച്ചിരുന്നു. പോള വാരൽ മെഷീൻ മാരിടൈം ബോർഡിൽ നിയമപരമായി രജിസ്റ്റർ ചെയ്യാതെ ഉപയോഗിച്ചിരുന്നതായും, അറ്റകുറ്റപ്പണി യഥാസമയം നടത്താതെ മെഷീൻ ഉപയോഗ ശൂന്യമായതായും വിജിലൻസിനു വിവരം ലഭിച്ചിരുന്നു. ഈ വിഷയം പരിശോധിക്കുന്നതിനായാണ് കോട്ടയം കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. രാവിലെ 11 മണിക്ക് തുടങ്ങിയ മിന്നൽ പരിശോധന വൈകിട്ട് 4.30 മണിക്ക് അവസാനിച്ചു.
പോള നീക്കം ചെയ്യുന്നതിന് വാങ്ങിയ യന്തം പരിപാലിക്കുന്നതിൽ ക്രമക്കേട് : കോട്ടയം കൃഷി അസ്സിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസീൽ വിജിലൻസ് മിന്നൽ പരിശോധന
