കോട്ടയം : കാരാപ്പുഴ മാണിക്കുന്നം വേളൂരിൽ നിയന്ത്രണം നഷ്ടമായ കാർ ഇടിച്ച് കാൽ നടയാത്രക്കാരി മരിച്ചു. കാരാപ്പുഴ മാണിക്കുന്നത്ത് വാടകയ്ക്ക് താമസിക്കുന്ന കാവാലം സ്വദേശിനിയായ രേണു രാജ് (63) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 6.30 ന് കാരാപ്പുഴ റോഡിൽ വേളൂർ എസ് ബി ഐ യ്ക്ക് സമീപമായിരുന്നു സംഭവം. ഇല്ലിക്കൽ ഭാഗത്ത് നിന്നും എത്തിയ കാർ നിയന്ത്രണം നഷ്ടമായി കാൽ നടയാത്രക്കാരിയെ ഇടിയ്ക്കുകയായിരുന്നു. നിയന്ത്രണം നഷ്ടമായ കാർ മറ്റൊരു ഓട്ടോറിക്ഷയിലും ഇടിച്ചു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പരിക്കേറ്റ രേണുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തു.
Advertisements