കോട്ടയം ജില്ലാ സഹോദയ സ്കൂൾ കലോത്സവം “സർഗ്ഗസംഗമം 2024” ലേബർ ഇന്ത്യയിൽ

കുറവിലങ്ങാട് : കോട്ടയം സഹോദയ സി.ബി.എസ്.ഇ സ്കൂൾ കലോത്സവം 5, 9, 17, 18, 19 തീയതികളിൽ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ സ്കൂളിൽ നടക്കും. സഹോദയ സർഗ്ഗസംഗമം 2024-ന്റെ ലോഗോ പ്രകാശനം ലേബർ ഇന്ത്യ ഗ്രൂപ്പ് ഫൗണ്ടർ ചെയർമാൻ ജോർജ് കുളങ്ങര നിർവഹിച്ചു.കോട്ടയം സഹോദയ പ്രസിഡണ്ട് ബെന്നി ജോർജ് അധ്യക്ഷനായ യോഗത്തിൽ ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക് സ്കൂൾ പ്രിൻസിപ്പലും, സർഗ്ഗസംഗമം ജനറൽ കൺവീനറുമായ സുജ കെ ജോർജ് ലേബർ ഇന്ത്യ സ്കൂൾ മാനേജിങ് ഡയറക്ടർ രാജേഷ് ജോർജ് കുളങ്ങര, കോട്ടയം സഹോദയ വർക്കിംഗ് പ്രസിഡണ്ടും, ലൂർദ് പബ്ലിക് സ്കൂൾ പ്രിൻസിപ്പലുമായ ഫാദർ ഷിജു പറത്താനം, കോട്ടയം സഹോദയ ജനറൽ സെക്രട്ടറിയും, അരവിന്ദ വിദ്യാമന്ദിർ, പള്ളിക്കത്തോട് പ്രിൻസിപ്പലുമായ ശ്രീമതി കവിത ആർ.സി, സഹോദയ വൈസ് പ്രസിഡന്റും,സേക്രെഡ് ഹാർട്ട്‌ പബ്ലിക്‌ സ്കൂൾ, കിളിമല പ്രിൻസിപ്പലുമായ ഫാദർ പയസ് ജോസഫ് പായിക്കാട്ട്മറ്റത്തിൽ, സഹോദയ ട്രഷററും, ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ, പുതുപ്പള്ളി പ്രിൻസിപ്പലുമായ ഫാദർ ജോഷ് കാഞ്ഞുപറമ്പിൽ, ഗുരുകുലം ഡയറക്ടർ ടിനു രാജേഷ് എന്നിവർ പ്രസംഗിച്ചു.സ്കൂൾ റെസിഡന്റ് പ്രിൻസിപ്പൽ അനിത ആൻഡ്രൂ, വിവേക് അശോക്, അമലു സെബാസ്റ്റ്യൻ, അരവിന്ദ് ആർ നായർ, ജാക്സൺ കുര്യാക്കോസ്, ശരണ്യ കെ പി. എന്നിവരുടെ നേതൃത്വത്തിൽ 25 ഓളം കമ്മിറ്റികളിലായി നാല്പതോളം അധ്യാപകരെയും നൂറിൽപരം വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി പ്രവർത്തനമാരംഭിച്ചു. നാല് ജില്ലകളിൽ നിന്നും 120 സ്കൂളുകളും 23 വേദികളിലായി 150 ഇനങ്ങളും 6000 ൽ അധികം മത്സരാർത്ഥികളും മത്സര വേദികളിൽ മാറ്റുരക്കും.

Advertisements

Hot Topics

Related Articles