കോട്ടയം: പാലായിൽ അരകിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. വെസ്്റ്റ് ബംഗാൾ ബർദുവാൻ സ്വദേശി സരോവറിനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. പാലാ എക്‌സൈസ് ഇൻസ്‌പെക്ടർ ബി.ദിനേശിന്റെ നേൃതൃത്വത്തിൽ നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് പ്രതിയെ പിടികൂടിയത്. പാലാ ടൗൺ, ചെത്തിമറ്റം, കൊട്ടാരമറ്റം എന്നിവിടങ്ങളിൽ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും വിൽക്കുന്നതിനാണ് ഇതര സംസ്ഥാന തൊഴിലാളി കഞ്ചാവ് എത്തിച്ചിരുന്നത്. ഇതേ തുടർന്ന്് എക്‌സൈസ് സംഘത്തിന് ഇയാളുടെ ഇടപാടുകൾ സംബന്ധിച്ചു വിവരം ലഭിച്ചിരുന്നു. തുടർന്ന് എക്‌സൈസ് സംഘം പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി വരികയായിരുന്നു. ഇതിനിടെയാണ് ഇപ്പോൾ ബംഗാൾ സ്വദേശിയിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്. ഒരുമാസം മുമ്പ് പാലാ എക്‌സൈസ് റേഞ്ച് ടീം നടത്തിയ റെയ്ഡിൽ 2. 5 കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിലേക്കും മറ്റും ഊർജ് ചെയ്ത അന്വേഷണങ്ങൾ നടന്നു വരികയാണ്. റെയ്ഡിൽ എക്‌സൈസ് ഇൻസ്‌പെക്ടർ ദിനേശ് ബി, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ഫിലിപ് തോമസ്, അനീഷ് കെ വി, പ്രിവന്റ്‌റീവ് ഓഫീസർ മനു ചെറിയാൻ, സിവിൽ എക്‌സൈസ് ഓഫീസർ പ്രവീൺ പി നായർ,വനിതാ സിവിൽ എക്‌സൈസ് ഓഫീസർ രജനി ടി, ഡ്രൈവർ സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.