റോഡ് അപകടങ്ങൾ കുറയ്ക്കാൻ മുൻ കരുതലുമായി കെഎസ്ആർടിസി; ജീവനക്കാർക്ക് റോഡ് സുരക്ഷാ ക്ലാസ് നടത്തി

പാലാ :റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിന് വേണ്ടി പാലാ കെ എസ് ആർ ടി സി ഡിപ്പോയിലെ ജീവനക്കാർക്ക് റോഡ് സുരക്ഷ ക്ലാസ് നടത്തി. കോട്ടയം എൻഫോഴ്‌സ്‌മെന്റ് ആർ ടി ഒ സി ശ്യാമിന്റെ നിർദ്ദേശത്തെ തുടർന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ആയ ഡി ആഷ കുമാർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ജോർജ് വർഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ആയിരുന്നു റോഡ് സുരക്ഷ ക്ലാസ്സ്‌ നടത്തിയത്. പാലാ കെ എസ് ആർ ടി സി ഡെപ്പോയിലെ അസിസ്റ്റന്റ് ട്രാൻസ്‌പോർട് ഓഫീസർ  അശോക് കുമാർ ഡിപ്പോ എഞ്ചിനീയർ ഗിരീഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. പാലാ ഡിപ്പോയിലെ ഡ്രൈവർമാർ, കണ്ടക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.വരും ദിവസങ്ങളിൽ കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട, വൈക്കം, ചങ്ങനാശ്ശേരി, പൊൻകുന്നം തുടങ്ങിയ ഡിപ്പോകളിലെ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും സുരക്ഷ ക്ലാസുകൾ നടത്തുന്നതാണ്.

Hot Topics

Related Articles