ബില്ലടച്ചില്ല; കൊച്ചി കോർപ്പറേഷൻ മേഖലാ ഓഫീസിന്റെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി

കൊച്ചി : കൊച്ചി കോർപ്പറേഷൻ മേഖലാ ഓഫീസിന്റെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. ബില്ലില്‍ കുടിശ്ശിക വരുത്തിയതിനാലാണ് കെ.എസ്.ഇ.ബിയുടെ നടപടി. കൊച്ചി കോർപ്പറേഷൻ ഫോർട്ട് കൊച്ചി മേഖല ഓഫീസിലെ വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്. രണ്ട് ലക്ഷം രൂപയോളം വരുന്ന ബില്ല് കോർപ്പറേഷൻ മേഖലാ ഓഫീസ് അടയ്ക്കാനുണ്ട്. ഇതില്‍ കുടിശ്ശിക വരുത്തിയതിനാലാണ് കെ.എസ്.ഇ.ബി യുടെ നടപടി. അതേസമയം, വൈദ്യുതി ബില്ലടച്ച്‌ കണക്ഷൻ പുനഃസ്ഥാപിക്കാൻ നിർദ്ദേശം നല്‍കിയതായി കോർപ്പറേഷൻ വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധിയില്ലെന്നും സാങ്കേതിക കാരണങ്ങളാലാണ് ബില്‍ അടയ്ക്കാൻ വൈകിയതെന്നും മേയർ എം. അനില്‍കുമാർ പറഞ്ഞു.

Hot Topics

Related Articles