പ്രതിദിനം ഒരുലക്ഷം യാത്രക്കാര്‍ എന്ന ലക്ഷ്യത്തിലേക്ക് കൊച്ചി മെട്രോ ; ടിക്കറ്റുകൾ ഡിജിറ്റലൈസ് ചെയ്യാൻ നടപടികള്‍ ആരംഭിച്ചതായി ലോക്‌നാഥ്‌ ബഹ്‌റ

കൊച്ചി : കൊച്ചി മെട്രോ ടിക്കറ്റ് ഡിജിറ്റലൈസ് ചെയ്യാൻ നടപടികള്‍ ആരംഭിച്ചുവെന്ന് കെഎംആര്‍എല്‍ എംഡി ലോക്‌നാഥ്‌ ബഹ്‌റ. ഡിസംബര്‍ 31 ഓടെ പൂര്‍ണമായും ഡിജിറ്റലൈസ് ആക്കും.

Advertisements

മെട്രോ പ്രതിദിനം ഒരുലക്ഷം യാത്രക്കാര്‍ എന്ന ലക്ഷ്യത്തിലേക്ക് അടുത്തു. രണ്ടാം ഘട്ടം ഉടൻ ആരംഭിക്കും. 2025 ആഗസ്റ്റ് 15 ന് മെട്രോ സെക്കന്റ് ഫേസ് ലക്ഷ്യം വയ്ക്കുന്നു. 2 വര്‍ഷത്തിനകം സെക്കന്റ് ഫേസ് പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തൃപ്പൂണിത്തുറ സ്റ്റേഷൻ സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. നെടുമ്പാശേരി എയര്‍പോര്‍ട്ടടക്കം ബന്ധപ്പെടുത്തിയാണ് മൂന്നാം ഫേസ്.
ദിവസം 10000 വിദ്യാര്‍ത്ഥികള്‍ മെട്രോയില്‍ യാത്ര ചെയ്യുന്ന തരത്തില്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ട്. യാത്രക്കാരെ ആകര്‍ഷിക്കാൻ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Hot Topics

Related Articles