കോട്ടയം കൊല്ലാട് നാൽക്കവലയിൽ വീട്ടുമുറ്റത്തേക്ക് മരം കടപുഴകി വീണു : മുറ്റത്ത് കിടന്ന കാറിന് കേടുപാടുകൾ

കോട്ടയം : കൊല്ലാട് നാൽക്കവലയിൽ വീടിനു മുന്നിലേക്ക് മരം കടപുഴകി വീണു. കൊല്ലാട് നാൽക്കവല നമ്പൂണിൽ ജോർജിൻ്റെ പുരയിടത്തിലേയ്ക്കാണ് മരം വീണത്. അപകടത്തിൽ വീട്ടുമുറ്റത്ത് കിടന്ന കാറിന് കേടുപാടുകൾ സംഭവിച്ചു. അയൽവാസിയുടെ പുരയിടത്തിൽ നിന്ന് മരമാണ് ഇദ്ദേഹത്തിൻറെ വീടിൻറെ കാർപോർച്ചിൽ അടക്കം വീണത്. മരം വെട്ടി മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Advertisements

Hot Topics

Related Articles