കോട്ടയം : നഗര മധ്യത്തിൽ ഗാന്ധി സ്ക്വയറിൽ വാഹനാപകടം. അമിത വേഗത്തിൽ എത്തിയ സ്വകാര്യ ബസ് സ്കൂട്ടർ യാത്രക്കാരായ ദമ്പതികളെ ഇടിച്ചുവീഴ്ത്തി. ബസ്സിനടിയിലേക്ക് വീണങ്കിലും ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ ഗാന്ധി സ്ക്വയർ ജോസ്കോ ജ്വല്ലറിക്ക് മുന്നിലായിരുന്നു അപകടം. കോട്ടയം – അയർക്കുന്നം റൂട്ടിൽ സർവീസ് നടത്തുന്ന ഇമ്മാനുവൽ ബസ് ആണ് കുമാരനല്ലൂർ സ്വദേശികളായ ദമ്പതികളെ ഇടിച്ചുവീഴ്ത്തിയത്.
തിരുനക്കര മൈതാനം ചുറ്റി ബസ്റ്റാൻഡിലേക്ക് കയറുന്നതിനായി എത്തിയതായിരുന്നു സ്വകാര്യ ബസ്. ഈ സമയം ഇതേ റൂട്ടിൽ തന്നെ എത്തിയ സ്കൂട്ടർ യാത്രക്കാർ ബസ്സിന് മുന്നിൽ പെടുകയായിരുന്നു. അമിത വേഗത്തിൽ എത്തിയ സ്വകാര്യ ബസ് ഇവരെ മറികടക്കാൻ ശ്രമിക്കുന്നതിലൂടെ ബസിന്റെ പിൻഭാഗം ഇവരുടെ വാഹനത്തിൽ ഇടിച്ചു. ആഘാതത്തിൽ റോഡിലേക്കാണ് ഇരുവരും മറിഞ്ഞുവീണത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കണ്ടുനിന്ന യാത്രക്കാരും വഴിയിൽ ഉണ്ടായിരുന്ന ഒരു മടക്കം ബഹളം വച്ചതോടെ സ്വകാര്യബസ് നിർത്തി. ഇതിനാൽ ഇവരുടെ ശരീരത്തിലൂടെ ബസ്സിന്റെ ചക്രങ്ങൾ കയറിയിറങ്ങിയില്ല. ഇതോടെയാണ് വൻ അപകടം ഒഴിവായത്. നിസാര പരുക്ക് മാത്രമാണ് ഇരുവർക്കും ഉള്ളത്. ട്രാഫിക് പോലീസ് സംഘവും സ്ഥലത്തെത്തി.