ഉറുഗ്വേയ്ക്ക് കൊറിയൻ കുരുക്ക്..! വരിഞ്ഞ് മുറുക്കി ഉറുഗ്വേയിൻ ഫുട്‌ബോൾ; പോയിന്റ് പങ്കു വച്ച് ഏഷ്യൻ – ലാറ്റിനമേരിക്കൻ സഖ്യം

ഖത്തർ ലോകകപ്പിലെ നിർണ്ണായകമായ മത്സരത്തിൽ ലാറ്റിനമേരിക്കൻ കരുത്തരായ ഉറുഗ്വേയെ സമനിലയിൽ വരിഞ്ഞു മുറുക്കി കൊറിയൻ പോരാട്ടവീര്യം..! കൊറിയയുടെ ചുവന്ന ചെകുത്താൻമാർ ഇടതടവില്ലാതെ നടത്തിയ വന്യമായ ആക്രമണവും, തിരിച്ചടിച്ചപ്പോഴെല്ലാം പുറത്തെടുത്ത വീറുറ്റ പ്രതിരോധവും ചേർന്ന് ഗോളില്ലാ സമനിലയിൽ ഉറുഗ്വേയെ തളച്ചു. ഏഷ്യൻ കരുത്തിന് മുന്നിൽ അടിപതറിയില്ലെന്ന ആശ്വാസത്തോടെ ഉറുഗ്വേയ്ക്കു മടങ്ങാം.

തുടർച്ചയായ രണ്ടു ദിവസങ്ങളിലുണ്ടായ അട്ടിമറികൾക്കു പിന്നാലെയാണ് ഏഷ്യൻ കരുത്തരായ കൊറിയയെ നേരിടാൻ ഉറുഗ്വേ രംഗത്ത് എത്തിയത്. അർജന്റീനയ്ക്കും ജർമ്മനിയ്ക്കുമുണ്ടായ തിരിച്ചടിയുടെ ബലത്തിൽ കരുതി തന്നെയാണ് ഉറുഗ്വേ കളത്തിലിറങ്ങിയത്. പാരമ്പര്യത്തിന്റെ പകിട്ടുണ്ടെന്നത് അഭിമാനമല്ല ഭാരമാണെന്നു തെളിയിക്കുന്നതായിരുന്നു ഉറുഗ്വേയുടെ കളത്തിലെ പ്രകടനം. കൊറിയയിലെ കുറിയ മനുഷ്യർ കളത്തിൽ പറന്നു നടന്ന് കളിച്ചപ്പോൾ പലപ്പോഴും ഏഷ്യൻ താരങ്ങൾക്കൊപ്പം ഓടിയെത്താൻ പോലും ഉറുഗ്വേ വിറച്ചു. ദൗർഭാഗ്യം കൊണ്ട് മാത്രമാണ് പലപ്പോഴും ഗോൾ വീഴാതിരുന്നത്. ഇതോടെ പോർച്ചുഗല്ലും ഖാനയും ഉൾപ്പെടുന്ന ഗ്രൂപ്പിൽ ഇനിയുള്ള മത്സരങ്ങൾ വാശിയേറിയതാകുമെന്നുറപ്പായി.

Hot Topics

Related Articles