ചെറുകഥാകൃത്ത് സതീഷ് ബാബു പയ്യന്നൂര്‍ വീടിനുള്ളില്‍ മരിച്ച നിലയിൽ

തിരുവനന്തപുരം: ചെറുകഥാകൃത്ത് സതീഷ് ബാബു പയ്യന്നൂര്‍ അന്തരിച്ചു. വഞ്ചിയൂരിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
നോവലിസ്റ്റ്, തിരക്കഥാ കൃത്ത് തുടങ്ങിയ നിലകളിൽ ശ്രദ്ധേയനായിരുന്നു. പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയില്‍ 1963 ല്‍ ആണ് സതീഷ് ബാബു ജനിക്കുന്നത്. കാഞ്ഞങ്ങാടു് നെഹ്‌റു കോളേജിലും പയ്യന്നൂര്‍ കോളജിലുമായിരുന്നു പഠനം.

വിദ്യാഭ്യാസത്തിനുശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ ഉദ്യോഗസ്ഥനായി. കാസര്‍കോട് ‘ഈയാഴ്ച’ വാരികയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചു. പേരമരം, ഫോട്ടോ തുടങ്ങിയ കഥാസമാഹാരങ്ങളും ദൈവപ്പുര, മഞ്ഞ സൂര്യന്റെ നാളുകള്‍, കുടമണികള്‍ കിലുങ്ങിയ രാവില്‍ തുടങ്ങി ഒട്ടേറെ നോവലുകളും പ്രസിദ്ധീകരിച്ചു. പേരമരം എന്ന ചെറുകഥാ സമാഹാരത്തിന് 2012 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കാരൂര്‍ പുരസ്‌കാരം, മലയാറ്റൂര്‍ അവാര്‍ഡ്, തോപ്പില്‍ രവി അവാര്‍ഡ് എന്നീ അവാര്‍ഡുകള്‍ക്കും അര്‍ഹനായി.
കേരള സാഹിത്യ അക്കാദമിയിലും
കേരള ചലച്ചിത്ര അക്കാദമിയിലും അംഗമായിരുന്നു. നക്ഷത്രക്കൂടാരം എന്ന ചിത്രത്തിന് തിരക്കഥയെഴുതി.
ഓ ഫാബി എന്ന സിനിമയുടെ രചനയിലും പങ്കാളിയായി

Hot Topics

Related Articles