കോട്ടയം യൂണിയനിലെ പെരുമ്പായിക്കാട് എസ്.എൻ.ഡി.പി യോഗം ശാഖാ നമ്പർ 47 ൽ കുട്ടികൾക്കായി അവധിക്കാല ക്യാമ്പ് കിങ്ങിണിക്കൂട്ടത്തിന് തുടക്കമായി

കോട്ടയം: എസ്.എൻ.ഡി.പി യോഗം പെരുമ്പായിക്കാട് 47 ആം നമ്പർ ശാഖയിൽ കുട്ടികളുടെ അവധിക്കാല ക്യാമ്പ് കിങ്ങിണിക്കൂട്ടത്തിന് തുടക്കമായി. യോഗസാധക് കെ.ശങ്കരൻ ക്ലാസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് നാഷണൽ മോട്ടിവേഷണൽ ട്രെയിനർ എയ്‌സ് വിൻ അഗസ്റ്റിൻ കളിയിൽ അൽപം കാര്യം എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. ഉച്ചയ്ക്ക് ശേഷം കളിയും ചിരിയും എന്ന വിഷയത്തിൽ ക്ലാസ് നടക്കും. വൈകിട്ട് അവലോകനവും അറിയിപ്പുകളും നടക്കും. ജൂൺ ഒന്നിന് രാവിലെ 9.30 ന് പഠനകേന്ദ്രം ഡയറക്ടർ എ.ബി പ്രസാദ് കുമാറിന്റെയും ക്ഷേത്രം മേൽശാന്തി ജിലു ശാന്തിയുടെയും നേതൃത്വത്തിൽ ശാരദാമന്ത്രാർച്ചന നടക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് കിങ്ങിണിക്കൂട്ടം ക്ലാസിൽ വിവിധ വിഷയങ്ങളിൽ ക്ലാസ് നടക്കും.

Advertisements

Hot Topics

Related Articles