കോട്ടയം . കോട്ടയം ടൗണിലും കോടിമതയിലും മാരക പുകയില ഉല്പന്നമായ ഹാൻസ് പായ്ക്കറ്റുകൾ വില്പന നടത്തിവന്ന ഹരിയാന സ്വദേശിയും മൂലേടത്ത് വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന ദേവേന്ദർ സിംഗ് (40) നെ കോട്ടയം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. വൈ ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. ഇയാളിൽ നിന്നും 20 കിലോ ഹാൻസ് പാക്കറ്റുകൾ കണ്ടെടുത്തു. വിപണിയിൽ മൂന്ന് ലക്ഷം രൂപ വില വരുന്ന പുകയില ഉല്പന്നങ്ങളാണിത്. ഇയാളെക്കുറിച്ച് പരാതി ലഭിച്ചതിനെ തുടർന്ന് കോട്ടയം ടൗണിലും കോടി മത ഭാഗത്തും മഫ്തിയിൽ നിരീക്ഷണം നടത്തിവരുകയായിരുന്നു.
അന്യ സംസ്ഥാനക്കാർ താമസിക്കുന്ന കോളനികളിലും ലേബർ ക്യാമ്പുകളിലും നടത്തിയ റെയ്ഡിനെ തുടർന്നാണ് ഹരിയാന സ്വദേശിയായ ഹാൻസ് മൊത്തക്കച്ചവടക്കാരന്റെ വിവരം ലഭിച്ചത്. ഇയാളുടെ നിർദ്ദേശപ്രകാരം എക്സൈസുകാർ കോട്ടയം ടൗണിലുള്ള പാൻ ഷോപ്പിൽ ആവശ്യക്കാരായി എത്തുകയും ആളറിയാതെ എക്സൈസുകാർ ക്ക് ഹാൻസ് നൽകുകയുമായിരുന്നു. ബാംഗ്ലൂരിൽ നിന്നും ചെറിയ വിലയിൽ പുകയില ഉല്പന്നങ്ങൾ വാങ്ങി വൻ ലാഭത്തിന് കോട്ടയം ടൗണിൽ വിൽപ്പന നടത്തി വരുകയായിരുന്നു ഇയാൾ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതിയുടെ പാൻ ഷോപ്പിൽ നിന്നും താമസ സ്ഥലത്ത് നിന്നുമാണ് പുകയില ഉല്പന്നങ്ങൾ പിടികൂടിയത്. പ്രതിക്കെതിരെ കോട് പ ആക്ട് പ്രകാരം കേസെടുത്തു. റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ പി. വൈ ചെറിയാൻ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സബിൻ ടി, പ്രിവന്റീ വ് ഓഫീസർമാരായ രാജീവ് ആർ കെ , മനോജ് കുമാർ . ഡി , കണ്ണൻ സി ,സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ് കെ നാണു, ശ്യാംകുമാർ .എസ്, ലാലു തങ്കച്ചൻ
വനിത സിവിൽ എക്സൈസ് ഓഫീസർമാരായ അമ്പിളി കെ.ജി, സോണിയ പി. വി എന്നിവർ പങ്കെടുത്തു