കാഞ്ഞിരപ്പള്ളി: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി, കൂവപ്പള്ളി കരിപ്ലാവ് ഭാഗത്ത് കൊല്ലം കുന്നേൽ വീട്ടിൽ ബ്ലസൺ കെ. ലാലിച്ചൻ (30) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം തന്റെ വീട്ടിലെത്തി സഹോദരനെയും,പിതാവിനെയും ചീത്ത വിളിക്കുകയും, സഹോദരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.വീട്ടിലെത്തിയ ഇയാള് താൻ വീട്ടിൽ സൂക്ഷിച്ചിരുന്ന എയർഗൺ കാണുന്നില്ലെന്ന് പറഞ്ഞ് ഇവരുമായി വഴക്കുണ്ടാക്കുകയും, തുടർന്ന് കയ്യിൽ കരുതുന്ന കത്തിയെടുത്ത് സഹോദരനെ ആക്രമിക്കുകയായിരുന്നു.
പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിൽ ഇയാളെ സാഹസികമായി പിടികൂടുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ നിർമ്മൽ ബോസ്, എ.എസ്.ഐ മനോജ്, സി.പി.ഓ മാരായ ബിനു, ശ്രീരാജ്, പ്രദീപ്, അരുൺ, പീറ്റർ, വിമൽ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി, പൊൻകുന്നം എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുള്ള ഇയാൾ കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.