കോട്ടയം : നഗരമധ്യത്തിൽ കളക്ടറേറ്റിന് സമീപം മരം വീണു. നാല് വൈദ്യുത പോസ്റ്റുകൾ തകർന്നു . ഗതാഗതം തടസപ്പെട്ടു. വെളളിയാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. കളക്ടറേറ്റിന് സമീപത്തെ റോഡിലേയ്ക്കാണ് കനത്ത മഴയിൽ മരം വീണത്. അപകടത്തെ തുടർന്ന് റോഡ് ഗതാഗതം തടസപ്പെട്ടു. അഗ്നി രക്ഷാ സേനാ സംഘം എത്തി റോഡ് ഗതാഗതം പുനസ്ഥാപിക്കുകയാണ്.
Advertisements