നവകേരള ബഹുജന സദസ് അലോചനാ യോഗം പഞ്ചായത്ത് പ്രസിഡന്റ് അടക്കം ജനപ്രധിനിധികൾ ബഹിച്ച്കരിച്ചു 

കുറവിലങ്ങാട് : മുഖ്യമന്ത്രിയും 14 മന്ത്രിമാരും പങ്കെടുക്കുന്ന ഡിസംബർ 14 ന് കുറവിലങ്ങാട്ട് വച്ച് നടത്തുന്ന കടുത്തുരുത്തി നിയോജക മണ്ഡലം ജനകീയസദസിന്റെ ആലോചനാ യോഗത്തിൽ നിന്ന് സ്ഥലം എം എൽ എ യും കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് അടക്കം യുഡിഎഫ് അംഗങ്ങളും യോഗം ബഹിഷ്കരിച്ചു.നവകേരള നിർമ്മിതിയുടെ ഭാഗമായി ഇതിനകം സർക്കാർ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതൽ സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുന്നതിനുമായി ആണ് സദസ് സംഘടിപ്പിക്കുന്നത്.

Advertisements

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ എല്ലാ അസംബ്ലിമണ്ഡലങ്ങളിലും  ഔദ്യോഗികമായി പര്യടനം നടത്തി സമസ്ത മേഖലയിലെയും പ്രമുഖ വ്യക്തികളുമായുള്ള ജില്ലാ തല കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ച് ബഹുജന സദസ്സും നടത്തുന്നതിനാണ് തീരുമാനം രണ്ട് തവണ മാറ്റിവച്ച യോഗമാണ് ഇന്നലെ വൈകുന്നേരം  കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് ചേരുന്നത് യോഗത്തിൽ അദ്ധ്വക്ഷത വഹിക്കേണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും മുഖ്യ സംഘാടകനായ പഞ്ചായത്ത് സെക്രട്ടറിയുടെയും അഭാവത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ നിർമ്മലാ ജിമ്മിയാണ് യോഗത്തിൽ അദ്ധ്യക്ഷ ആയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ യോഗത്തിൽ വിവിധ രാഷ്ട്രീയ പ്രവർത്തകർ, മതസ്ഥാപന പ്രതിനിധികൾ, വിവിധ സർക്കാർ – അർദ്ധസർക്കാർ സ്ഥാപന മേധാവികൾ, വിവിധ ക്ലബ്ബുകൾ, ട്രേഡ് യൂണിയൻ ഭാരവാഹികൾ, പെൻഷൻ സംഘടനാ ഭാരവാഹികൾ, മാദ്ധ്യമ പ്രവർത്തകർ, യുവജന സംഘടന പ്രതിനിധികൾ, എന്നിവർ പങ്കെടുക്കണമെന്ന് അറിയിച്ചെങ്കിലും യുഡിഫ് അംഗങ്ങൾ ആരും പങ്കെടുത്തില്ല.

Hot Topics

Related Articles