കോട്ടയം നഗരം മധ്യത്തിൽ ഈരയിൽ ക്കടവ് റോഡിൽ വാഹനാപകടം : നിയന്ത്രണംവിട്ട പെട്ടി ഓട്ടോറിക്ഷ മറിഞ്ഞു : വൻ ഗതാഗതക്കുരുക്ക് 

കോട്ടയം : കോട്ടയം നഗരമധ്യത്തിൽ ഇരയിൽക്കടവ് റോഡിൽ വാഹനാപകടം. നിയന്ത്രണം വിട്ട പെട്ടി ഓട്ടോറിക്ഷ മറിഞ്ഞു. അപകടത്തിൽ ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു. പരിക്കേറ്റയാളെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് 4.15 ഓടുകൂടിയായിരുന്നു അപകടം. ഇരയിൽ കടവ് റോഡ് മനോരമ ഭാഗത്തുനിന്നും എത്തിയ പെട്ടി ഓട്ടോറിക്ഷ , നിയന്ത്രണം നഷ്ടമായി മാറുകയായിരുന്നു. ഈരയിൽക്കടവ് റോഡിലെ രണ്ടാം വളവിലാണ് പെട്ടി ഓട്ടോ റിക്ഷ മറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. ഇയാളുടെ നില ഗുരുതരമല്ല.

Advertisements

Hot Topics

Related Articles