നൂറ് മജ്ജ മാറ്റിവെക്കൽ പൂർത്തീകരിച്ചു; മജ്ജ മാറ്റിവെക്കലിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തിയവരുടെ ഒത്തുചേരൽ സംഘടിപ്പിച്ച് കോഴിക്കോട് ആസ്റ്റർ മിംസ്

ആസിം വെളിമണ്ണ ഫൗണ്ടേഷനുമായി ചേർന്ന് നൂറ് കുട്ടികൾക്കുകൂടി കാൻസർ ചികിത്സ ലഭ്യമാക്കും.
കോഴിക്കോട്: ജൂലൈ 10, 2023: കോഴിക്കോട് ആസ്റ്റർ മിംസിൽ നിന്ന് വിജയകരമായ മജ്ജ മാറ്റി വെക്കൽ ചികിത്സയിലൂടെ സ്വസ്ഥമായ ജീവിതത്തിലേക്ക് മടങ്ങിയെത്തിയവരുടെ സംഗമം ഒരുക്കി. ചുരുങ്ങിയ കാലയളവിൽ ഏറ്റവും കൂടുതൽ ചികിത്സ നൽകി എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. പ്രശസ്ത ഭിന്നശേഷി അവകാശ പ്രവർത്തകൻ ആസിം വെളിമണ്ണ ഉദ്ഘാടനം ചെയ്ത സംഗമത്തിൽ കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ജന. സെക്രട്ടറി കരീം കാരശേരി വിശിഷ്ടാതിഥി ആയിരുന്നു. ആസിം വെളിമണ്ണ ഫൗണ്ടേഷനുമായി ചേർന്ന് നിർധന കുടുംബങ്ങളിലെ 100 കുഞ്ഞുങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് സൗജന്യ നിരക്കിലും കാൻസർ ചികിത്സ ലഭ്യമാക്കുന്നതിനുള്ള സെക്കന്റ് ലൈഫ് 2.0 പദ്ധതിയുടെ പ്രഖ്യാപനം നടത്തി.
ചുരുങ്ങിയ കാലംകൊണ്ട് ഏറ്റവും കൂടുതൽ കുട്ടികൾക്ക് മജ്ജ മാറ്റി വെക്കൽ ചികിത്സ നൽകിയ ആശുപത്രി കൂടിയാണ് കോഴിക്കോട് ആസ്റ്റർ മിംസ്. മാത്രമല്ല ഇതില്‍ തന്നെ മഹാഭൂരിപക്ഷം ട്രാന്‍സ്പ്ലാന്റും സൗജന്യമായോ കുറഞ്ഞ നിരക്കിലോ ആണ് നിര്‍വ്വഹിച്ചത് എന്നത് അഭിമാനകരമാണ്. കുട്ടികളുടെ ഹെമറ്റോ ഓങ്കോളജി കൺസൾട്ടന്റ് ഡോ. എം.ആർ കേശവൻ, മുതിർന്നവരുടെ ഹെമറ്റോ ഓങ്കോളജി കൺസൾട്ടന്റ് ഡോ. വി. സുദീപ് എന്നിവർ അനുഭവങ്ങൾ പങ്കിട്ടു. ഡെപ്യൂട്ടി സി എം എസ് ഡോ നൗഫൽ ബഷീർ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ലുക്മാൻ പൊന്മാടത്ത്, ആസ്റ്റർ വളന്റീർസ് മലബാർ ലീഡ് മുഹമ്മദ് ഹസീം, ഓപ്പറേഷൻസ് വിഭാഗം അസിസ്റ്റന്റ് ജനറൽ മാനേജർ പ്രവിത അഞ്ചാൻ തുടങ്ങിയവർ സംസാരിച്ചു. ചികിത്സക്ക് നേതൃത്വം നൽകിയിയ ഡോക്ടർമാർ, നഴ്സുമാർ മറ്റു ജീവനക്കാർ എന്നിവരെ ആദരിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.