കാരറ്റ്‌ലെയ്ന്‍ കേരളത്തിലെ ആദ്യ ഷോറൂം കൊച്ചിയില്‍ തുറന്നു

കൊച്ചി: തനിഷ്‌ക് പങ്കാളി ബ്രാന്‍ഡും ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ജ്വല്ലറി ബ്രാന്‍ഡുമായ കാരറ്റ്‌ലെയ്ന്‍ കേരളത്തിലെ ആദ്യ ഷോറൂം കൊച്ചിയില്‍ തുറന്നു. ഇന്ത്യയിലെ 157-ാമതും, ദക്ഷിണേന്ത്യയിലെ 46-ാമതും ഷോറൂമാണ് എറണാകുളം രാജാജി റോഡില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ഷോറൂമിന്റെ ഉദ്ഘാടനം കാരറ്റ്‌ലെയ്ന്‍ ഉപഭോക്താവ് ജിസ്മ നിര്‍വഹിച്ചു.

ഷോറൂമിലേക്കുള്ള ആദ്യ ഡയമണ്ട് ഫ്രെയിം ഫ്രാഞ്ചൈസ് ഉടമകളായ ബിനു ജോര്‍ജിനും അഞ്ജുവിനും കാരറ്റ്‌ലെയ്ന്‍ ഉപഭോക്താക്കളായ റോഷനും റിനി പൂങ്കുടിയും കൈമാറി. ബട്ടര്‍ഫ്‌ളൈ, മോഗ്ര, നൂതന ഫാഷനുകളിലുള്ള താലിമാലകള്‍, ക്ലാസിക് സ്റ്റഡുകള്‍, വിപണിയില്‍ ഏറെ ആവശ്യക്കാരുള്ള മോതിരങ്ങള്‍ തുടങ്ങി കാരറ്റ്‌ലെയ്‌നിന്റെ വൈവിധ്യങ്ങളായ ഡിസൈനുകളിലുള്ള ആഭരണ കളക്ഷനുകളാണ് പുതിയ ഷോറൂമില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇതിന് പുറമേ കുട്ടികള്‍ക്കായുള്ള ആഭരണങ്ങളും ഈ വിവാഹ സീസണിലേക്കായി മാത്രം നിരവധി വ്യത്യസ്തങ്ങളായ കളക്ഷനുകളും ഒരുക്കിയിട്ടുണ്ട്.
ആഭരണങ്ങള്‍ വാങ്ങുതില്‍ 50 ശതമാനത്തിലധികവും സമ്മാനിക്കാനാണെന്നിരിക്കെ വിവാഹ നിശ്ചയം, വിവാഹം, മാമോദീസ, നൂലുകെട്ട് തുടങ്ങി വിശേഷാവസരങ്ങള്‍ക്ക് അവസാന നിമിഷ ഷോപ്പിങ്ങിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അയ്യായിരം രൂപ മുതല്‍ ആരംഭിക്കുന്ന വൈവിധ്യങ്ങളായ കളക്ഷനുകള്‍ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ടെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. വിവാഹാഭ്യര്‍ഥനയ്ക്ക് അനുയോജ്യമായ സ്വപ്‌നതുല്യമായ കാരറ്റ്‌ലെയ്ന്‍ സോളിട്ടയറുകളും ഇവിടുത്തെ സവിശേഷതയാണ്. ഇവ ഉപഭോക്താവിന്റെ ആവശ്യാനുസരണം കസ്റ്റമൈസ് ചെയ്ത് നല്‍കുകയും ചെയ്യും. പ്രിയപ്പെട്ടവര്‍ക്ക് സമ്മാനം നല്‍കാനുള്ള സ്വര്‍ണ്ണത്തിലും വജ്രത്തിലും രൂപകല്‍പന ചെയ്ത ആഭരണങ്ങളുടെ വലിയ ശേഖരം തന്നെ ഇവിടെയുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 
കേരളത്തിലെ ആദ്യ സ്റ്റോര്‍ കൊച്ചിയില്‍ ആരംഭിക്കുന്നതിലും അതിലൂടെ ദക്ഷിണേന്ത്യയില്‍ കമ്പനിയുടെ സാന്നിധ്യം വ്യാപിപ്പിക്കാനാകുന്നതിലും അതിയായ സന്തോഷമുണ്ടെന്ന് കാരറ്റ്‌ലെയ്ന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് അതുല്‍ സിന്‍ഹ പറഞ്ഞു. ഓരോ പുതിയ സ്റ്റോര്‍ വഴിയും, കൂടുതല്‍ കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന ആഭരണ ഡിസൈനുകള്‍ കണ്ടെത്താനും ട്രൈ അറ്റ് സ്റ്റോര്‍ പോലുള്ള ഫീച്ചറുകള്‍ ഉപയോഗിച്ച് അവരുടെ അടുത്തുള്ള സ്റ്റോറില്‍ ഡിസൈനുകള്‍ പരീക്ഷിക്കാനുമുള്ള അവസരമാണ് ഒരുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.  

Hot Topics

Related Articles