കോട്ടയം : കോട്ടയം നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽ സമീപം അക്രമി സംഘങ്ങൾ ഏറ്റുമുട്ടി. കോട്ടയം നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നവർ തമ്മിലാണ് ഏറ്റുമുട്ടിയത്. കോട്ടയം നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കളക്ടറേറ്റിനു സമീപം താമസിക്കുന്ന ശിവദാസ് എന്നയാൾക്കാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട ഒരാളെ കോട്ടയം ഈസ്റ്റ് പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് വൈകിട്ട് ആറുമണിയോടുകൂടിയായിരുന്നു സംഭവം. നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിന് സമീപത്തായാണ് അക്രമി സംഘങ്ങൾ ഏറ്റുമുട്ടിയത്. നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുകയും ആക്രി പെറുക്കുകയും ചെയ്യുന്ന സംഘത്തിൽ ഉൾപ്പെട്ടതാണ് പ്രതി. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ ശിവദാസിനെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ കെ ആർ പ്രശാന്ത് കുമാർ, കോട്ടയം ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ യു. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി.
കോട്ടയം നാഗമ്പടത്ത് നഗരത്തിൽ അലഞ്ഞ് തിരിയുന്നവർ തമ്മിൽ ഏറ്റുമുട്ടി : ഒരാൾക്ക് കുത്തേറ്റു ; ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പോലീസ് കസ്റ്റഡിയിൽ
