കോട്ടയം കൊച്ചി ഭദ്രാസന യുവജനസഖ്യം പ്രവർത്തനോദ്ഘാടനം നടത്തി

കോട്ടയം: മാർത്തോമ്മാ യുവജനസഖ്യം കോട്ടയം കൊച്ചി ഭദ്രാസനത്തിന്റെ 2023-25 വർഷത്തെ പ്രവർത്തനോദ്ഘാടനം തോട്ടയ്ക്കാട് താബോർ മാർത്തോമ്മാ പള്ളിയിൽ വെച്ച് നടത്തപ്പെട്ടു. ഭദ്രാസന യുവജനസഖ്യം വൈസ് പ്രസിഡന്റ്‌ റവ. ജെസ്റ്റിൻ ഫിലിപ്പ് വർഗീസ് അച്ചന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, ഭദ്രാസന യുവജനസഖ്യം പ്രസിഡന്റ്‌ അഭിവന്ദ്യ റൈറ്റ് റവ. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ തിരുമേനി ഉദ്ഘാടന കർമം നിർവഹിച്ചു. ഭദ്രാസന വികാരി ജനറാൾ വെരി. റവ. മാത്യു ജോൺ അച്ചൻ ആശംസകൾ നേർന്നു. റവ. സന്തോഷ്‌ ഫിലിപ്പ്, റവ. വി ജി വർഗീസ്, സെക്രട്ടറി അഖിൽ മാത്യു ജേക്കബ്, ജോയിന്റ് സെക്രട്ടറി ജാൻവി മേരി സാം, ട്രെഷറാർ റോബിൻ എബ്രഹാം ജോസഫ് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles