കോട്ടയം മൂലവട്ടത്ത് വയോധികയ്ക്ക് നേരെ തെരുവ് നായ ആക്രമണം : കടിയേറ്റ വീട്ടമ്മയെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : വീട്ടമ്മയെ ഇതേ സ്ഥലത്ത് വച്ച് നായ കടിക്കുന്നത് രണ്ട് വർഷത്തിനിടെ രണ്ടാം തവണ 

കോട്ടയം : മൂലവട്ടം റെയിൽവേ മേൽപ്പാലത്തിനടിയിൽ വയോധികയെ തെരുവുനായ ആക്രമിച്ചു. രണ്ട് വർഷം മുൻപ് ഇതേ സ്ഥലത്ത് വച്ച് ഇവർക്ക് നേരത്തെ നായയുടെ കടിയേറ്റിരുന്നു. മൂലവട്ടം റെയിൽവേ മേൽപ്പാലത്തിന് സമീപം കുന്നത്തൂർ പറമ്പിൽ  ശാന്തമ്മയ്ക്കാണ് നായയുടെ കടിയേറ്റത്. മൂലവട്ടം റെയിൽവേ മേൽപ്പാലത്തിന് അടിയിൽ മിലട്ടറി ക്യാന്റീന് സമീപത്തായാണ് നായയുടെ ആക്രമണം ഉണ്ടായത്. കടയിലേയ്ക്ക് പോകുകയായിരുന്ന വീട്ടമ്മയെ പിന്നാലെ  എത്തിയ നായ ആക്രമിക്കുകയായിരുന്നു. കടിയേറ്റ ശാന്തമ്മയെ ജില്ല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുവർഷം മുമ്പ് ഇതേ സ്ഥലത്ത് വച്ച് ശാന്തമ്മയ്ക്ക് നേരെ നായയുടെ ആക്രമണം ഉണ്ടായിരുന്നു. ഇവിടെവെച്ച് തന്നെയാണ് ഇന്നും ശാന്തമ്മയ്ക്ക് കടിയേറ്റത്. പ്രദേശത്ത് നായ ശല്യം അതി രൂക്ഷമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.  

Hot Topics

Related Articles