ലോക കാഴ്ച ദിനം – ഇൻസൈറ്റ് 2024 ; വാസൻ ഐ കെയർ കോട്ടയം മാൾ ഓഫ് ജോയിയിൽ ആഘോഷിച്ചു

കോട്ടയം : വാസൻ ഐ കെയർ കോട്ടയവും കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡും സംയുക്തമായി ഇൻസൈറ്റ് 2024: INSIGHT 2024: Saving Sight, Encouraging Strength എന്ന പ്രോഗ്രാം കോട്ടയം മാൾ ഓഫ് ജോയിയിൽ ആഘോഷിച്ചു. പ്രോഗ്രാമിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ജോൺ സാമുവൽ നിർവഹിച്ചു കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാനുള്ള ഇത്തരമൊരു അവെയർനെസ്സ് പ്രോഗ്രാമിന്റെ പ്രാധാന്യം വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു . കാഴ്ച വെല്ലുവിളികൾ നേരിടുന്നവരെ പിന്തുണയ്ക്കാൻ പൊതു സമൂഹത്തിന്റെ പങ്കാളിത്തം നിർണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു , ബഹുമാനപ്പെട്ട എംപി അഡ്വ. ഫ്രാൻസിസ് ജോർജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു എന്നിവർ സംസാരിക്കുകയും കാഴ്ച നഷ്ടപ്പെട്ടവർക്ക് വൈറ്റ് കെയ്ൻ വിതരണവും നടത്താൻ നേതൃത്വം നൽകുകയും ചെയ്തു.

Advertisements

വാസൻ ഐ കെയറിലെ സീനിയർ എക്സിക്യൂട്ടീവ്, ഹെൽത്ത് കെയർ പ്രൊമോഷൻസ് എക്സിക്യൂട്ടീവ് ആൽബി സിറിയക്ക് സ്വാഗതം ആശംസിച്ചു. തുടർന്ന് കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡിന്റെ സംസ്ഥാന സെക്രട്ടറി ജയരാജ് പി., ജോയ് ആലുക്കാസ് കേരള സോണിന്റെ റീജിയണൽ മാനേജർ റോബിൻ തമ്പി, ജോളി സിൽക്സ് ബ്രാഞ്ച് മാനേജർ അനീഷ് കെ. ആർ., വാസൻ ഐ കെയർ സീനിയർ കൺസൾട്ടന്റ്ഡോ. ആശാ ജെയിംസ്, , ജോയ് മാൾ എച്ച് ആർ മാനേജർ . സാം എന്നിവർ പ്രസംഗിച്ചു. വാസൻ ഐ കെയർ കോട്ടയം സെന്റർ ഹെഡ് മാത്യു തോമസ് നന്ദി രേഖപ്പെടുത്തി. ഉച്ചകഴിഞ്ഞ് നടന്ന ചെസ്സ് ടൂർണമെന്റിൽ ജേതാക്കളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സമ്മാനിച്ചു. പ്രോഗ്രാമിൽ വിഷ്വലി ഇംപെയർഡ് വ്യക്തികൾക്ക് ഉള്ള കഴിവുകൾ പ്രദർശിപ്പിക്കുന്ന നിരവധി ആകർഷക ഡെമോൺസ്ട്രേഷനുകൾ നടന്നു. അന്ധരുടെ ചെസ്സ് ടൂർണമെന്റ്ബ്രെയിൽ ലിപി ഡെമോൺസ്ട്രേഷൻഅസിസ്റ്റീവ് ടെക്നോളജികളുടെ പ്രദർശനംപൊതുജനങ്ങളെ ഉൾപ്പെടുത്തി കൊണ്ട് Feel the Blind, Insight Signature Campaign (Pledge for Better Vision), കണ്ണുകെട്ടി കപ്പ് പിരമിഡ് നിർമ്മാണം, കണ്ണുകെട്ടി നാണയം തിരിച്ചറിയൽ, കണ്ണുകെട്ടി ഗ്രൂമിംഗ് തുടങ്ങിയ അനേകം ആകർഷക പരിപാടികൾ നടന്നു.ഇൻസൈറ്റ് 2024 ദൃശ്യപരമായി വെല്ലുവിളികൾ നേരിടുന്നവരെ പിന്തുണയ്ക്കുകയും, കാഴ്ച സംരക്ഷണത്തിന് വേദിയൊരുക്കുകയും ചെയ്ത അനുസ്മരണീയവും അനുഭവമായിരുന്നു എന്ന് പങ്കെടുത്തവർ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.