തിരുവനന്തപുരം: മില്‍മ സമരം ഒത്തുതീര്‍പ്പായി. സമരം അവസാനിപ്പിക്കാന്‍ തൊഴിലാളി സംഘടനകള്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് സമരം ഒത്തുതീര്‍പ്പായത്. ജീവനക്കാരുടെ പ്രമോഷന്‍ കാര്യം നാളെ ബോര്‍ഡ് കൂടി തീരുമാനിക്കും. തൊഴിലാളി സംഘടനകള്‍ ഉന്നയിച്ച കാര്യങ്ങളില്‍ പ്രാഥമിക ധാരണയായി. പ്രമോഷന്‍, കേസുകള്‍ പിന്‍വലിക്കല്‍ എന്നിവയില്‍ അന്തിമ തീരുമാനം നാളെ ബോര്‍ഡ് കൂടി തീരുമാനിക്കും. ഇതോടെയാണ് പണിമുടക്ക് പിന്‍വലിക്കാന്‍ തൊഴിലാളി സംഘടനകള്‍ തീരുമാനിച്ചത്. ഇതേതുടര്‍ന്ന് ഇന്ന് രാത്രി 12 നുള്ള ഷിഫ്റ്റില്‍ തൊഴിലാളികള്‍ ജോലിക്കു കയറും. ഈ മാസം 30 നകം ജീവനക്കാരുടെ പ്രമോഷന്‍ ഇന്റര്‍വ്യു നടത്തും. നാളെ പകല്‍ 11ന് ബോര്‍ഡ് യോഗം നടക്കും.
മില്‍മ മേഖലാ യൂണിയന്‍ ചെയര്‍പേഴ്സണ്‍ മണി വിശ്വനാഥന്‍ ജീവനക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌ന പരിഹാരമായത്. സ്ഥാനക്കയറ്റം നിഷേധിക്കുന്നുവെന്ന് ആരോപിച്ചാണ് ഐഎന്‍ടിയുസി-സിഐടിയു സംഘടനകളിലെ ജീവനക്കാര്‍ സമരം ചെയ്യുന്നത്. അനധികൃത നിയമനം ചെറുക്കാന്‍ ശ്രമിച്ച നാല്‍പതു ജീവനക്കാര്‍ക്കെതിരെ പൊലീസ് കള്ളക്കേസ് എടുത്തതായും ആരോപണമുണ്ട്. ഇത് പിന്‍വലിക്കണമെന്ന ആവശ്യമാണ് ജീവനക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് അമ്പലത്തറ പ്ലാന്റിലും കൊല്ലം, പത്തനംതിട്ട പ്ലാന്റിലുമാണ് പ്രവര്‍ത്തനം തടസ്സപ്പെട്ടത്. രാവിലെ ആരംഭിച്ച സമരം ഒത്തുതീര്‍പ്പാക്കാന്‍ മില്‍മയോ മാനേജ്‌മെന്റോ സര്‍ക്കാരോ ഇടപെട്ടിട്ടില്ലെന്നും ജീവനക്കാരുടെ ഭാ?ഗത്ത് നിന്ന് ആരോപണം ഉയര്‍ന്നിരുന്നു.