പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു

മാന്നാനം : പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കാനായി കൊട്ടാരം ഫ്രണ്ട്സിന്റെ ആഭിമുഖ്യത്തിൽ പഠനോത്സവം ക്യാമ്പയിൻ സംഘടിപ്പിച്ചു. ചടങ്ങിൽ സോഷ്യൽ എൻവയ റോൺമെൻ്റൽ സയൻസ് ഡയറക്ടർ ഡോ. മഹേഷ് മോഹൻ, പത്രപ്രവർത്തകയും മാന്നാനം സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പറുമായ മഞ്ജു ജോർജ് എന്നിവർ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ മെമെന്റോ നൽകി ആദരിച്ചു. ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന കുട്ടികൾക്ക് പഠനോപകരണ കിറ്റ് വിതരണവും നടത്തി. ചടങ്ങിൽ ഭാരവാഹികളായ ബിനോയി പി.ബി, ലിജോ സി. ജോൺ എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles