കോട്ടയം നഗരത്തിൽ വിൽപ്പനയ്ക്കായി കഞ്ചാവുമായി എത്തി : മണിമല സ്വദേശിയായ യുവതിയെ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘം പിടികൂടി

കോട്ടയം : കോട്ടയം നഗരത്തിൽ വിൽപ്പനയ്ക്കായി കഞ്ചാവുമായി എത്തിയ മണിമല സ്വദേശിയായ യുവതിയെ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘം പിടികൂടി. കോട്ടയം മണിമല ചേറാടിയിൽ വീട്ടിൽ അർച്ചന രാജനെ (20) യാണ് കോട്ടയം ഈസ്റ്റ് പൊലീസ് സംഘം പിടികൂടിയത്. ഇവരിൽ നിന്നും 200 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രി 09.30 മണിക്ക് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ട് ഭാഗത്ത്‌ വച്ച് സംശയകരമായി കണ്ട ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം കർശനമായ ലഹരി പരിശോധനകളാണ് കോട്ടയം ജില്ലയിൽ നടന്നുവരുന്നത്.

Advertisements

Hot Topics

Related Articles