പാലാ : ഈരാറ്റുപേട്ട റൂട്ടിൽ പനക്കപ്പാലത്തിന് സമീപം ജീപ്പും ട്രാവലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കളത്തൂക്കടവ് സ്വദേശി കുര്യാച്ചന് പരിക്കേറ്റു. പരിക്കേറ്റ കുര്യാച്ചനെ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് 3.45 ന് പാലാ ഈരാറ്റുപേട്ട റൂട്ടിൽ പനക്കപ്പാലത്തിനു സമീപം നിയന്ത്രണം വിട്ട ജീപ്പ് ട്രാവലറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
Advertisements
വിനോദസഞ്ചാരത്തിന് കോട്ടയം സ്വദേശികളായ ആളുകളെ കൊണ്ടു പോയ ട്രാവലർ ഈരാറ്റുപേട്ടയിൽ നിന്നും പാലായിലേക്ക് വരികയായിരുന്നു. വളവ് തിരിഞ്ഞ് എത്തിയ ട്രാവലറിലേക്ക് പാലാ ഭാഗത്തുനിന്ന് എത്തിയ ജീപ്പ് ഇടിക്കുകയായിരുന്നു. ഈരാറ്റുപേട്ട പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. കുരിയാച്ചന്റെ പരിക്ക് ഗുരുതരമല്ല.