എൻ്റെ കേരളം: ശനിയാഴ്ചത്തെ ആഘോഷ പരിപാടികൾ ഒഴിവാക്കി

കോട്ടയം: ഫ്രാൻസീസ് മാർപാപ്പയുടെ സംസ്കാരച്ചടങ്ങുകൾ നടക്കുന്ന ഏപ്രിൽ 26 ശനിയാഴ്ച ആദരസൂചകമായി ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ശനിയാഴ്ച എൻ്റെ കേരളം പ്രദർശന- വിപണനമേളയിലെ കലാപരിപാടികളും സംഗമങ്ങളും ഒഴിവാക്കി. മേളയുടെ ഭാഗമായി ശനിയാഴ്ച നടത്താനിരുന്ന സൂരജ് സന്തോഷ് ലൈവ് ബാൻഡ് സമാപന ദിവസമായ ഏപ്രിൽ 30ന് വൈകീട്ട് 7.30 ന് നടക്കും. പ്രദർശന-വിപണനമേളയും ഭക്ഷ്യമേളയും ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് 9.30 വരെ ഉണ്ടായിരിക്കും.

Advertisements

Hot Topics

Related Articles