വെള്ളകരം വർദ്ധന ശക്തമായ പ്രക്ഷോഭം ആരംഭിക്കും: കേരളാ കോൺഗ്രസ് ജേക്കബ്

കോട്ടയം : വെള്ളക്കരം വർദ്ധന എന്ന പേരിൽ പുകമറ സൃഷ്ടിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നതിനെതിരേ ശക്തമായ പ്രക്ഷോഭപരിപാടികൾ ആരംഭിക്കുമെന്ന് കേരളാ കോൺഗ്രസ് (ജേക്കബ്) സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ ഗിരിജൻ. കോട്ടയം ഐ.എം.എ ഹാളിൽ
ജില്ലാ നേതൃത്വ ക്യാമ്പിനോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം കണ്ട ശാന്തമായ കൊള്ള എന്ന് വെള്ളക്കരം വർദ്ധനയെ വിശേഷിപ്പിക്കാം. സാധാരണക്കാരോട് പോലും വൻതുകകളാണ് അന്യായമായ ചാർജ്ജിലൂടെ ഈടാക്കുന്നത്. എത്രയും പെട്ടെന്ന് വർദ്ധിപ്പിച്ച ചാർജ്ജ് പിൻവലിച്ചില്ലെങ്കിൽ വീടുകൾ തോറും കാമ്പയിനുകൾ സംഘടിപ്പിച്ച് പ്രക്ഷോഭത്തിൽ ബഹുജനങ്ങളെ അണിനിരത്തും യു.ഡി.എഫ് തൃശൂർ ജില്ലാ കൺവീനർ കൂടിയായ ഗിരിജൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് വേദഗിരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് ചെയർമാൻ എം.സി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽസെക്രട്ടറി അഡ്വ.അനൂപ് കങ്ങഴ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.നിയോജകമണ്ഡലം റിപ്പോർട്ടുകളും പോഷക സംഘടനാ റിപ്പോർട്ടുകളും അവതരിപ്പിക്കപ്പെട്ടു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പി.എസ് ജെയിംസ്, വനിതാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ശ്രീമതി കെ.എം ജയന്തി, പാർട്ടി ഉന്നതാധികാര സമിതി അംഗങ്ങളായ കെ.പി ജോസഫ്, ജയിംസ് പതിയിൽ, പ്രമോദ് കടന്തേരി, ജില്ലാ ഭാരവാഹികളായ
,ബി.എ ഷാനവാസ്, ജയിംസ് കാലാ വടക്കൻ, ബിജു താനത്ത്, ജോസ് മഞ്ചികപ്പള്ളിൽ, റോയി മൂലേക്കരി, ജോർജ്ജുകുട്ടി വി.എസ്, അനിതാ സണ്ണി, കെ.വി ജയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലാ നേതൃത്വ ക്യാമ്പ് സമാപിച്ചു.

Advertisements

Hot Topics

Related Articles