കോട്ടയം: കേരള നിയമസഭയില്‍ ഇന്ന് നടന്ന വിവിധ ചര്‍ച്ചകളില്‍ പങ്കെടുത്തുകൊണ്ട് നാല് പ്രാവശ്യം വിവിധ വിഷയങ്ങളില്‍ പ്രസംഗം നടത്തിയതിലൂടെ കേരളാ കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്മാന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ നിയമസഭയില്‍ ശ്രദ്ധേയമായ സ്ഥാനം പിടിച്ചു.
ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴിലുള്ല അണക്കെട്ടുകള്‍ക്ക് സമീപത്ത് ബഫര്‍ സോണ്‍ ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അടിയന്തിര പ്രമേയം അവതരിപ്പിച്ചുകൊണ്ടുള്ല പ്രസംഗമാണ് ആദ്യം നടത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഇടപെടലും പ്രമേയം അവതരിപ്പിച്ച എം.എല്‍.എയുടെ ശക്തമായ നിലപാടും വിജയം കണ്ടു. മന്ത്രി റോഷി അഗസ്റ്റിന് സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചതായി മറുപടി പറഞ്ഞതിലൂടെ നിയമസഭാ ചരിത്രത്തില്‍ പുതിയ അദ്ധ്യായം എഴുതി ചേര്‍ക്കപ്പെട്ടു. അടിയന്തിര പ്രമേയം അവതരിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിപ്പിക്കാന്‍ കഴിയുന്നത് നിയമസഭാ ചരിത്രത്തിലെ ആദ്യസംഭവമാണെന്ന് പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി. സതീശന്റെ പ്രതികരണത്തില്‍ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടിയന്തിര പ്രമേയത്തിനു ശേഷം നിയമസഭയില്‍ നടന്ന സര്‍വ്വകലാശാലാ ബില്ലിന്റെ ചര്‍ച്ചയില്‍ മോന്‍സ് ജോസഫ് എം.എല്‍.എ രണ്ടാമത്തെ പ്രസംഗം നടത്തി. ഉച്ചയ്ക്ക് നടന്ന ധനകാര്യ ബില്ലിന്റെ ചര്‍ച്ചയിലും, ഉച്ചകഴിഞ്ഞ് നടന്ന വ്യവസായ വകുപ്പിന്റെ അടിസ്ഥാന സൗകര്യ വികസന ബില്ലിന്റെ ചര്‍ച്ചയിലും പങ്കെടുത്ത് പ്രസംഗിച്ചതിലൂടെ ഒരേ ദിവസം ഏറ്റവും കൂടുതല്‍ വിഷയങ്ങളില്‍ നിയമസഭാ ചര്‍ച്ചയില്‍ പങ്കെടുത്തതിന്റെ അഭിനന്ദനവുമായി സഹ എം.എല്‍.എ മാര്‍ മോന്‍സ് ജോസഫിനെ പ്രോത്സാഹിപ്പിക്കുകയുണ്ടായി.