കോട്ടയം ഉഴവൂരിൽ വീട്ടുവളപ്പിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ മോഷ്ടാവ് അറസ്റ്റിൽ

ഉഴവൂർ: രാത്രിയിൽ വീടിൻ്റെ മുറ്റത്തു നിന്നിരുന്ന ഗൃlഹനാഥയെ തളളിയിട്ട് പരിക്കേൽപ്പിച്ച് കഴുത്തിൽ കിടന്ന മൂന്നര പവൻ്റെ മാലയിൽ രണ്ടര പവനോളം മാല കവർന്ന സംഭവത്തിൽ പ്രതിയെ കുറവിലങ്ങാട് പോലീസ് അറസ്റ്റു ചെയ്തു. മോഷ്ടാവ് ഉഴവൂർ കരിമക്കിൽ വീട്ടിൽ സോജൻ വർഗീസ് 39 നാണ് പോലീസ് അറസ്റ്റു ചെയ്തത്.

Advertisements

കഴിഞ്ഞ10 ന് രാത്രി 09.45 ഓടെ ഉഴവൂർ തോറോപ്പള്ളി വീടിൻ്റെ പിറകുവശത്തു മുറ്റത്തു അതിക്രമിച്ചു കയറിയ പ്രതി പല്ലുതേക്കുന്നതിനായി പുറത്തിറങ്ങിയ ഗൃഹനാഥയെ കഴുത്തിനു പിടിച്ചു തള്ളി താഴെയിട്ട് തലയ്ക്കും ശരീരത്തിനും പരിക്കേൽപ്പിച്ചു ബലം പ്രയോഗിച്ച് കഴുത്തിൽ കിടന്ന മൂന്നര പവൻ തൂക്കം വരുന്ന സ്വർണ്ണമാലയിൽ രണ്ടര പവനോളം മാല വലിച്ചു പൊട്ടിച്ചു കവർച്ച ചെയ്തു കൊണ്ടു പോയ കേസിൽ പോലീസ് അന്വോഷണം നടത്തി വരുന്നതിനിടയിൽ വ്യാഴാഴ്ച രാത്രി 8 മണിയോടെ പ്രതിയെ പിടികൂടുകയായിരുന്നു. കുറവിലങ്ങാട് എസ് ഐ
ശരണ്യ S.ദേവൻ നേതൃത്വത്തിൽ സി പി ഒ മാരായ സിറാജ് ഇബ്രാഹിം, റസൺ വർഗീസ്, പ്രേംകുമാർ, എൻ ഡിരാജു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്ത്. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles