വെൻ കോട്ടയം ചാപ്റ്റർ വനിതാ ദിനാഘോഷം : വെൻ വിസ്റ്റേരിയ അസി. കളക്ടർ ജിനു പുന്നൂസ് ഉദ്ഘാടനം ചെയ്തു

കോട്ടയം : കേരളത്തിലെ വനിതാ സംരംഭകരുടെ കൂട്ടായ്മയായ വെൻ കോട്ടയം ചാപ്റ്റർ അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു. കോട്ടയം സീസർ പാലസ് ഹോട്ടലിൽ നടന്ന വെൻ വിസ്റ്റേരിയ കോട്ടയം അസിസ്റ്റൻ്റ് കളക്ടർ ജിനു പുന്നൂസ് ഉദ്ഘാടനം ചെയ്തു. സ്ത്രീ സംരംഭകരുടെ നേതൃത്വപരമായ പങ്ക് നമ്മുടെ സമൂഹം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ നാടിന് കരുത്ത് ആകുമെന്ന് അവർ പറഞ്ഞു. മിലൻ ഡിസൈൻസ് സാരഥി ഷേർളി റെജിമോൻ മുഖ്യപ്രഭാഷണം നടത്തി. സ്ത്രീകൾ സ്വയം പര്യാപ്തരാകുന്നത് ഓരോ കുടുംബത്തിന്റെയും വളർച്ചയിൽ അഭിവാജ്യമായ ഘടകമാണെന്ന് അവർ പറഞ്ഞു. കോട്ടയം ചാപ്റ്റർ ചെയർ ചിന്നു മാത്യു , വൈസ് ചെയർ റീബാ വർഗീസ് , കൺവീനർ ഡോ. ഷീജ ഏബൽ എന്നിവർ പ്രസംഗിച്ചു. വനിതാ സംരംഭങ്ങളെ മുന്നോട്ടു നയിക്കുന്ന വനിതാ ജീവനക്കാരെ ചടങ്ങിൽ ആദരിച്ചു. നെറ്റ് വർക്കിംഗ്, സഹകരണം, പരിശീലനം, മാർഗ്ഗനിർദ്ദേശം എന്നിവയിലൂടെ വനിത സംരംഭകരെ ശാക്തീകരിക്കുന്നതിനുള്ള കൂട്ടായ്മയാണ് വെൻ. പ്രവർത്തന മേഖലകളിലെ സ്ത്രീ സമത്വത്തിന് ഊന്നൽ നൽകിക്കൊണ്ട് നടന്ന പാനൽ ഡിസ്കഷനിൽ റോസി മാത്യു, രശ്മി എടത്തനാൽ , ഷേർലി റെജിമോൻ, സിൻസി പാറയിൽ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles