കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 19 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 19 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. രാവിലെ 9.00 ‘മുതൽ വൈകുന്നേരം നാല് മണി വരെ വിൻകോ / ടൂൾസ് ഇൻഡ്യ ”ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും. കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന കേളൻകവല, എസ് എൻ ഡി പി , പാപ്പാഞ്ചിറ നമ്പർ – 1, പാപ്പാഞ്ചിറ നമ്പർ. 2, യുവരശ്മി, സ്വാമിക്കവല, നാൽപതാം കവല, പനക്കളം,കോളനി അമ്പലം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9:00 മണി മുതൽ വൈകുന്നേരം 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുട്ടിച്ചൻ, വടക്കേക്കര ടെംപിൾ, എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9:30മുതൽ വൈകുന്നേരം 5:30വരെ വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ മെത്രാൻചേരി, പൂതിരി, മുറിയാങ്കൽ, പുതുക്കുളം,വയലിൽപ്പടി ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. അയർക്കുന്നം ഇല: സെക്ഷൻ പരിധിയിൽ വരുന്ന വാഴേ പടി, പുളിഞ്ചോട്, നെടുങ്കരി, ആറുമാനൂർ, ആറുമാനൂർ എസ് ബി ഐ, ക്രഷർ, ടാപുഴ പമ്പ് ഹൗസ്, മനക്കൽ തോട്, അരങ്ങത്ത് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. പള്ളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കാരമൂട് , ഇല്ലിമൂട്, ചാന്നാനിക്കാട്, പനി മറ്റം, കാഞ്ഞിരവളവ് , പുല്ലാ ത്തുശ്ശേരി മാവിള ങ്ങ് എന്നി പ്രദേശങ്ങളിൽ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ രാവിലെ 8.30am മുതൽ വൈകിട്ട് 5 വരെ ടച്ചിങ് ക്ലിയറൻസ് നടക്കുന്നതിനാൽ വലിയ മംഗലം, രാജീവ് കോളനി, പട്ടികുന്ന് പാറ, ഇടമറുക് പള്ളി, ഇടമറുക് മഠം, ഇടമറുക് ടവർ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധികളിൽ വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇല :സെക്ഷന്റെ പരിധിയിൽ വരുന്ന മധുമൂല, മോർ, ശ്രീനികെതാൻ, മറ്റം പ്രെസ്സ്, ബി എസ് എൻ എൽ,ആത്തക്കുന്നു, മോർകുളങ്ങര ബൈപാസ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ,9 മുതൽ 5മണി വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മുണ്ടിയാക്കൽ, പന്നിക്കോട്ടുപടി ട്രാൻസ്ഫോർമറുകളിൽ 9:30 മുതൽ ഒരു മണി വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മന്ദിരം ജംഗ്ഷൻ ട്രാൻസ്ഫോമർ ഏരിയയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാലാ ഇലക്ട്രിക്കൽ സെക്ഷനു പരിധിയിൽ വരുന്ന നെല്ലിത്താനം, കരൂർ ഭാഗം എന്നീ ട്രാൻസ്ഫോർമറുകളിൽ 8.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles