കോട്ടയം തൃക്കൊടിത്താനത്ത് അന്യ സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് നിന്നും ഗഞ്ചാവ് ചെടി പോലീസ് കണ്ടെത്തി : പിടികൂടിയത് അസം സ്വദേശിയെ

ചങ്ങനാശ്ശേരി : തൃക്കൊടിത്താനത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്തുനിന്നും കഞ്ചാവ് ചെടി പിടിച്ചെടുത്തു. തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മാമൂട് ഭാഗത്തുനിന്നും ഏകദേശം ഒരു മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി യാണ് പിടിച്ചെടുത്തത്. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡ് ഉം, തൃക്കൊടിത്താനം പോലീസും ചേർന്ന് കണ്ടെത്തിയത്. ചെടി നട്ടുവളർത്തിയ അന്യസംസ്ഥാന തൊഴിലാളിയായ അസം ദേമാജി ജില്ല ലഖി പത്താർ ഗോയൻ നമ്പർ രണ്ട് ലേലൂവാനി ബിപുൽ ഗോഗോയി (30) യെയാണ് തൃക്കൊടിത്താനം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ എംജി അരുണിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

Advertisements

കഞ്ചാവ് ചെടി നട്ടുവളർത്തുന്നത് 10 മുതൽ 20 വർഷം വരെ തുടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. വര്ഗീസ് പുതുപ്പറമ്പിൽ വീട്, മാമൂട് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.
കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചങ്ങനാശ്ശേരി ഡി വൈ എസ് പി എ.കെ വിശ്വനാഥന്റെ നിദേശാനുസരണം തൃക്കൊടിത്താനം എസ് എച്ച് ഒ ഇൻസ്പെക്ടർ എം ജെ അരുണി ന്റെ നേതൃത്വത്തിൽ, എസ് ഐ സിബി മോൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ റെജിമോൻ, സിവിൽ പോലീസ് ഓഫീസർമാരായ സെൽവരാജ്,ഷമീർ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡെൻസാഫ് ടീമും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.ലഹരി മാഫിയയ്ക്ക് എതിരെ ഇനിയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് തൃക്കൊടിത്താനം എസ് എച്ച് ഒ ഇൻസ്പെക്ടർ അരുൺ അറിയിച്ചു.

Hot Topics

Related Articles