കോട്ടയം : കുടയംപടിയിൽ യുവാവിന് നേരെ ഗുണ്ടാ സംഘത്തിൻ്റെ ആക്രമണം. വിഷ്ണു (30) വിനെയാണ് അക്രമി സംഘം മുൻ വൈരാഗ്യത്തെ തുടർന്ന് ആക്രമിച്ചത്. മുൻപ് കോട്ടയം നഗര മധ്യത്തിൽ എസ് എഫ് ഐ പ്രവർത്തകരായ പെൺകുട്ടികളെ അടക്കം ആക്രമിച്ച കേസിലെ പ്രതികൾ അടങ്ങുന്ന സംഘം ആണ് യുവാവിനെ ആക്രമിച്ചത്. ഞായറാഴ്ച രാത്രിയോടെ കോട്ടയം കുടയംപടി കവലയിൽ ആയിരുന്നു അക്രമസഭങ്ങൾ. കോട്ടയം നഗരം മധ്യത്തിൽ സ്ത്രീകളെ അടക്കം ആക്രമിച്ച സംഘത്തിനെതിരെ മാധ്യമങ്ങളിൽ വാർത്ത നൽകിയെന്ന് ആരോപിച്ചാണ് , യുവാവിനെ അക്രമിസംഘം വളഞ്ഞിട്ട് ആക്രമിച്ചത്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഇയാളെ പ്രദേശവാസികൾ ചേർന്നാണ് ജില്ല ജനറൽ ആശുപത്രിയിൽ എത്തിച്ചത്. മുൻപും ഈ ആക്രമിസംഘം സമാന രീതിയിൽ ആക്രമണം നടത്തിയിട്ടുള്ളതായി നാട്ടുകാർ പറയുന്നു. സംഭവത്തിൽ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വെസ്റ്റ് പോലീസ് കേസെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.