കോട്ടയം : എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയെ അധിഷേപ്പിച്ച യൂത്ത് ലീഗിന്റെ നിലപാടിൽ പ്രധിഷേധിച്ചു എസ് എൻ ഡി പി യോഗം യൂത്ത് മൂവ്മെൻ്റ് കോട്ടയം യൂണിയൻ്റെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം 5.30 ന് പ്രതിഷേധ പ്രകടനം എസ് എൻ സ്ക്വയറിൽ ആരംഭിക്കും. എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി സാമൂഹിക നീതി എല്ലാ വിഭാഗം ആളുകൾക്കും ലഭിക്കണം എന്നാണ് പറഞ്ഞത്. പിന്നാക്ക വിഭാഗങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കാതിരിക്കുകയും എന്നാൽ ഒരു വിഭാഗം ആളുകൾക്ക് ധാരാളം ലഭിക്കുന്ന സാഹചര്യവും നിലവിൽ ഉണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ മലപ്പുറത്തു ഈഴവർക്ക് ലഭിച്ചില്ല എന്ന യാഥാർഥ്യം തുറന്നു പറയുമ്പോൾ എസ് എൻ ഡി പി യോഗം ജനൽ സെക്രട്ടറിയെ അധിഷേപിക്കാനാണ് ലീഗ് നേതൃത്വം ശ്രെമിക്കുന്നത്.
മലപ്പുറത്ത് സാമൂഹ്യനീതി സാധാരണക്കാർക്ക് നിഷേധിച്ചു ന്യൂനപക്ഷങ്ങൾ ഭരണത്തിന്റെ അകത്തളങ്ങളിൽ ഇരുന്നുകൊണ്ട് അധികാര അവകാശങ്ങൾ പിടിച്ചുവാങ്ങി പിന്നോക്കക്കാർ ഉൾപ്പെടെയുള്ളവരെ കാലങ്ങളായി കബളിപ്പിക്കുന്നു എന്ന വാസ്തവം മലപ്പുറം പ്രസംഗത്തിൽ പറഞ്ഞു എന്ന കാരണത്താൽ എസ്എൻഡിപി യോഗത്തെയും ജനറൽ സെക്രട്ടറിയെയും യൂത്ത് ലീഗുകാർ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിച്ചാൽ അതിനെ നാം ശക്തമായി പ്രതിരോധിക്കുമെന്ന് പ്രഖ്യാപിച്ച് കൊണ്ട് നടക്കുന്ന നാളത്തെ പ്രതിഷേധത്തിൽ കോട്ടയം യൂണിയനിലെ എല്ലാ പ്രവർത്തകരും, പോഷക സംഘടനകളും പങ്ക് ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.