കോട്ടയം : കോട്ടയം നഗരത്തിലെ റോഡരികിലെ പരസ്യ ബോർഡുകൾ തങ്ങൾക്ക് തീറെഴുതി തന്നതാണെന്ന അഹങ്കാരത്തിൽ സ്വകാര്യ പരസ്യ ഏജൻസി. വർഷങ്ങളായി കോട്ടയം നഗരത്തിലെ പരസ്യ ബോർഡുകൾ കയ്യടക്കി വച്ചിരുന്ന സ്വകാര്യ ഏജൻസിയാണ് ധിക്കാരവും ധാർഷ്ട്യവുമായി വീണ്ടും ഈ ബോർഡുകൾ പിടിച്ചെടുത്ത് ലക്ഷങ്ങൾ തട്ടിയെടുക്കാൻ ഇറങ്ങിയിരിക്കുന്നത്. കോട്ടയം നഗരത്തിൽ പൊതുമരാമത്ത് വകുപ്പിന്റെയോ നഗരസഭയുടെയോ അനുമതിയില്ലാതെയാണ് റോഡുകളിൽ ഡിവൈഡർ ബോർഡുകൾ സ്ഥാപിച്ച് വ്യാപാര സ്ഥാപനങ്ങളുടെ പരസ്യം സ്ഥാപിച്ച് ലക്ഷങ്ങൾ തട്ടിയെടുക്കുന്നത്. കോട്ടയം നഗരത്തിലെ വിവിധ സ്ഥലങ്ങളിലും പാലങ്ങളുടെ കൈവരികളിലും ഇത്തരത്തിൽ ബോർഡ് സ്ഥാപിച്ച് പരസ്യം പ്രദർശിപ്പിച്ച് ലക്ഷങ്ങളാണ് പ്രതിമാസം സംഘം കൈക്കലാക്കുന്നത്.
2010 മുതൽ ഇത്തരം പരസ്യബോർഡുകൾ സ്ഥാപിക്കുന്നതിന് നഗരസഭയോ , പി ഡബ്ലുഡിയോ ആർക്കും അനുവാദം നല്കിയിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നഗരത്തിലെ ചില ഉന്നതരുടെ ഒത്താശയോടുകൂടി പരസ്യ ബോർഡുകൾ സ്ഥാപിച്ച് ലക്ഷങ്ങൾ തട്ടുകയാണ്. ട്രാഫിക്ക് ഐലന്റിലടക്കം ഇത്തരത്തിൽ അനധികൃതമായി പരസ്യങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് ഡ്രൈവർമാരുടെ ശ്രദ്ധതിരിക്കുന്നതും അപകടമുണ്ടാക്കുന്നതുമാണ്.
പിഡബ്ല്യുഡി വക റോഡുകളിൽ ഡിവൈഡർ സ്ഥാപിച്ച് പരസ്യം വെയ്ക്കുന്നതിന് ആർക്കും അനുവാദം നൽകിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖയും പുറത്തുവന്നിരുന്നു. ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായി പോലീസ് സ്ഥാപിക്കുന്ന ഡിവൈഡറുകളിലാണ് ഇത്തരത്തിൽ ചില സ്വകാര്യ ഏജൻസികൾ പരസ്യം സ്ഥാപിക്കുന്നത്.
എന്നാൽ മുൻപുണ്ടായിരുന്ന ലൈസൻസിന്റെ മറവിൽ പത്ത് വർഷത്തോളമായി നഗരത്തിൽ അനധികൃതമായി ഡിവൈഡർ സ്ഥാപിച്ച് അതിൽ പരസ്യം പതിച്ച് പണം തട്ടുകയാണ് ചില കമ്പനികൾ. ഇത് തങ്ങളുടെ കുത്തകയാണെന്നും മറ്റാരും നഗരത്തിൽ ബോർഡുകൾ സ്ഥാപിക്കരുതെന്നുമാണ് ഇവർ വാശി പിടിക്കുന്നത് .