പുതിയ നേട്ടവുമായി “ജനഗണമന…” സന്തോഷ വാർത്ത പങ്കുവെച്ച് നടൻ പൃഥ്വിരാജ്

കോവിഡിന് ശേഷം റിലീസ് ചെയ്ത സിനിമകളിൽ ബോക്സ് ഓഫീസ് ഹിറ്റ് സമ്മാനിച്ച ചിത്രമാണ് പൃഥ്വിരാജ് സുരാജ് വെഞ്ഞാറമ്മൂട് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ജനഗണമന’. 2022 ഏപ്രിലിൽ ആണ് ചിത്രം റീലീസ് ചെയ്തത്. ഇപ്പോഴിതാ റിലീസ് ചെയ്ത് ഒരുവർഷം ആകാനൊരുങ്ങുമ്പോൾ പുതിയ നേട്ടം കൈവരിച്ചിരിക്കുകയാണ് ചിത്രം .

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഓഫീഷ്യൽ സെലക്ഷനായിരിക്കുക ആണ് ചിത്രം. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ജന​ഗണമനയെ കൂടാതെ ആദിവാസി, പല്ലൊട്ടി 90സ് കിഡ്സ്, സൌദി വെള്ളക്ക എന്നീ സിനിമകളും ചലച്ചിത്രമേളയിലെ ഇന്ത്യൻ കോമ്പറ്റിഷൻ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലീഗല്‍ ത്രില്ലര്‍ വിഭാഗത്തിലെത്തിയ ചിത്രമാണ് ഡിജോ ജോസ് ആന്‍റണി സംവിധാനം ജന​ഗണമന. കേരളത്തിന് പുറത്തുള്ള സെന്‍ററുകളിലും ബോക്സ് ഓഫീസ് മികവ് പുലര്‍ത്തിയ ചിത്രം പിന്നാലെ നെറ്റ്ഫ്ലിക്സിലൂടെയുള്ള ഒടിടി റിലീസിലൂടെ മറുഭാഷാ പ്രേക്ഷകരുടെയും കയ്യടി നേടിയിരുന്നു. 2022 മെയ് 24ന് ആണ് ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായി നിര്‍മ്മാതാക്കള്‍ അറിയിച്ചത്.

Hot Topics

Related Articles