കോട്ടയം നഗരത്തിലെ ആകാശപ്പാത പൊളിച്ച് മാറ്റണം : ആകാശപ്പാത ഫീസിബിൾ അല്ല : ജോസ് കെ മാണി എം പി 

കോട്ടയം : കോട്ടയം നഗര മധ്യത്തിലെ വിവാദമായ ആകാശപ്പാത പൊളിച്ച് മാറ്റണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എംപി. ആകാശപ്പാത ഫീസിബിൾ അല്ല എന്ന് പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ആകാശപ്പാത നില നിർത്താതിരിക്കുകയാണ് നല്ലത്. കെ. എം മാണി ധനമന്ത്രിയായി ഇരിക്കെയാണ് കോട്ടയത്ത് ആകാശപ്പാത അടക്കം വികസന പദ്ധതികൾക്ക് പണം അനുവദിച്ചത്. എന്നാൽ , ഇതിന് ശേഷം സ്ഥലം ഏറ്റെടുക്കുന്നത് അടക്കം നടന്നില്ല. ഈ സാഹചര്യത്തിൽ നിലവിൽ ഫീസിബിൾ അല്ല എന്ന് കണ്ടെത്തിയ ആകാശപ്പാത നീക്കം ചെയ്യുക ആണ് നല്ലതെന്നും  അദ്ദേഹം പറഞ്ഞു. 

Advertisements

Hot Topics

Related Articles