കോട്ടയം കുറവിലങ്ങാട് കോഴായിൽ റോഡരികിലെ കുഴിയിൽ വീണ് നിയന്ത്രണം നഷ്ടമായ കാർ വീടിന്റെ മതിലിൽ ഇടിച്ച് അപകടം; ദേവമാതാ കോളേജ് വിദ്യാർത്ഥികളായ മൂന്നു പേർക്ക് പരിക്ക്

കോട്ടയം: കുറവിലങ്ങാട് കോഴായിൽ റോഡരികിലെ കുഴിയിൽ വീണ് നിയന്ത്രണം നഷ്ടമായ കാർ സമീപത്തെ വീടിന്റെ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് പരിക്ക്. കുറവിലങ്ങാട് ദേവമാതാ കോളേജ് വിദ്യാർത്ഥികളായ മൂന്നു പേർക്കാണ് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റ അമ്പാടി, സൗരഭ് എന്നിവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. കുറിലങ്ങാട് കോഴാ – പാലാ റൂട്ടിലായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ റോഡരികിലെ കുഴിയിൽ വീണ് നിയന്ത്രണം നഷ്ടമാകുകയായിരുന്നു. തുടർന്ന്, ഈ കാർ സമീപത്തെ മതിലിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഈ പ്രദേശത്ത് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണെന്നു നാട്ടുകാർ ആരോപിക്കുന്നു. അപകട വിവരം അറിഞ്ഞ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം എം.വിഐ ആശാകുമാർ, എ.എം.വിഐ ജോർജ് വർഗീസ് എന്നിവർ സ്ഥലത്ത് എത്തി പരിശോധന നടത്തി.

Hot Topics

Related Articles