എന്താണ് റെയിൽവേ സ്വാമിമാരോട് വേണോ ഈ ക്രൂരത..! അയ്യപ്പഭക്തർക്കായി നിർമ്മിച്ച പിൽഗ്രിം സെന്റർ തുറന്ന് നൽകാതെ റെയിൽവേ അധികൃതർ

കോട്ടയം: ശബരിമലയിലേയ്‌ക്കെത്തുന്ന അയ്യപ്പ ഭക്തർക്കായി റെയിൽവേ സ്റ്റേഷനിൽ ഒരുക്കിയ പിൽഗ്രിം സെന്റർ തുറന്ന് നൽകാതെ അധികൃതരുടെ അവഗണന. മാസ പൂജകൾക്കായി ശബരിമല നട തുറന്നപ്പോൾ നൂറുകണക്കിന് അയ്യപ്പ ഭക്തരാണ് കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ എത്തിയത്. എന്നാൽ, ഇവർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ട റെയിൽവേ കൈമലർത്തുകയാണ്. ഈ സാഹചര്യത്തിലാണ് റെയിൽവേയുടെ പിൽഗ്രിം സെന്റർ അടച്ചിട്ടിരിക്കുന്നതിന് എതിരെ പ്രതിഷേധം ശക്തമാകുന്നത്.

Advertisements

ശബരിമല തീർത്ഥാടനത്തിന് എത്തുന്ന അയ്യപ്പ ഭക്തർക്ക് വിശ്രമിക്കുന്നതിനും, വിരിവയ്ക്കുന്നതിനുമുള്ള സൗകര്യമാണ് ഇവിടെയുള്ളത്. തോമസ് ചാഴികാടൻ എം.പിയുടെ ശ്രമഫലമായാണ് ഇവിടെ ഒരു വിശ്രമകേന്ദ്രം ഒരുക്കിയിരുന്നത്. എന്നാൽ, ഇവിടെ എത്തുന്ന അയ്യപ്പ ഭക്തർക്ക് നിലവിൽ പ്രാഥമിക കൃത്യങ്ങൾ പോലും നിർവഹിക്കുന്നതിനുള്ള സൗകര്യമില്ലെന്നതാണ് ഇപ്പോൾ വ്യക്തമാകുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കർക്കിടകം ഒന്നായ ഇന്നലെയും, ഇന്നും ഇവിടെ എത്തിയ അയ്യപ്പഭക്തർക്ക് പ്ലാറ്റ് ഫോമിൽ പോലും വിരിവയ്ക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. വളരെ ദുരിതത്തിലാണ് ഈ അയ്യപ്പ ഭക്തർ കഴിഞ്ഞിരുന്നത്. മണ്ഡല മകരവിളക്ക് കാലത്ത് മാത്രമാണ് അയ്യപ്പ ഭക്തർക്ക് ഈ പിൽഗ്രിം സെന്റർ തുറന്ന് നൽകുന്നതെന്നാണ് റെയിൽവേ അധികൃതരുടെ വാദം. ഇതോടെയാണ് അയ്യപ്പഭക്തർ ദുരിതത്തിലായത്. സാധാരണക്കാരായ അയ്യപ്പഭക്തർ ഇതോടെ പ്രതിഷേധം പ്രകടിപ്പിച്ചെങ്കിലും റെയിൽവേ വിഷയത്തിൽ ഇടപെടാൻ പോലും തയ്യാറായില്ല.

Hot Topics

Related Articles