കോട്ടയത്തെ തകർപ്പൻ കുട്ടികളുടെ ഫാഷൻ ഷോ ഒരുക്കങ്ങൾ പൂർത്തിയായി : ആദ്യ ഘട്ട ഗ്രൂമിങ് മൗണ്ട് കാർമ്മൽ സ്കുളിൽ ആരംഭിച്ചു : വേദിയിലെത്തിയത് നിരവധി കുട്ടികൾ ; രജിസ്ട്രേഷൻ തുടരുന്നു 

കോട്ടയം: കുട്ടികൾക്കുള്ളിൽ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി  മെന്റൊരാ ഇവന്റസ് & ക്രീയേറ്റേഴ്സും ഒ വി & ക്രൂവും ചേർന്ന് ഒരുക്കുന്ന കിഡ്‌സ് ഫാഷൻ ഷോയുടെ ആദ്യഘട്ട ഗ്രൂമിങ്ങിന് തുടക്കമായി. പരിപാടികളുടെ ഭാഗമായുള്ള രജിസ്ട്രേഷൻ കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ പുരോഗമിക്കുകയാണ്. ജില്ലയിലെ വിവിധ മേഖലകളിലുള്ള നൂറ് കണക്കിന് കുട്ടികളാണ് ഇതിനോടകം വേദിയിൽ എത്തിയത്. 

Advertisements

ഫെബ്രുവരി 12 ഞായറാഴ്ച നടക്കും. 2023 ഫെബ്രുവരി 26 ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിലാണ് കിഡ്‌സ് ഫാഷൻ ഷോ നടക്കുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഷോയുടെ രണ്ടാം ഘട്ട ഗ്രൂമിങ് ഫെബ്രുവരി 19 ന്  കോട്ടയം മൗണ്ട് കാർമ്മൽ ഹൈ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടക്കും. കഴിഞ്ഞ പതിനഞ്ച് വർഷമായി കേരളത്തിലെ ഒട്ടനവധി സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിവരുന്ന ഒവി ആൻഡ് ക്രൂവിന്റെ ചിട്ടയായ പരിശീലനവും ഗ്രൂമിംഗും കുട്ടികൾക്ക് ലഭിക്കുന്ന അപൂർവ അവസരമാണ്.

3 മുതൽ 10വയസ്സുവരെപ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം.

3വയസ് – 6വയസ്,  7വയസ് – 10 വയസ് എന്നിങ്ങനെ രണ്ട് കാറ്റഗറിയിൽ  മൂന്നു റൗണ്ടുകളിലാകും മത്സരം നടക്കുന്നത്.

ജില്ലാതലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് സംസ്ഥാനതലത്തിൽ അവസരം ലഭിക്കും.

ഷോയിലേക്കുള്ള രെജിസ്‌ട്രേഷൻ ഗൂഗിൾ ഫോം മുഖേന ഫെബ്രുവരി 10 മുതൽ ആരംഭിക്കും. ഗ്രൂമിംഗ് സെഷന്റെ ആദ്യദിനമായ ഫെബ്രുവരി 12 ന് സ്‌പോട്ട് രജിസ്‌ട്രേഷനും സൗകര്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്. ഫോൺ-  9895333475, 8848096422

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.