സന്തോഷ് ട്രോഫി : കേരളത്തിന് തോൽവി ; ഗ്രൂപ്പിൽ രണ്ടാമത് ഇറങ്ങി കേരളം 

ന്യൂഡൽഹി : സന്തോഷ് ട്രോഫി ഫുട്ബോളിൽ ഫൈനൽ റൗണ്ടിലെ രണ്ടാം മത്സരത്തിൽ കേരളത്തിന് തോൽവി. രണ്ടാം മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് കർണ്ണാടക കേരളത്തെ തോൽപ്പിച്ചത്. 20 ആം മിനിറ്റിൽ പവാറാണ് കേരളത്തിനെതിരായ ഗോൾ നേടിയത്. ആദ്യ മത്സരത്തിൽ ഗോവയെ തോൽപ്പിച്ചെങ്കിലും രണ്ടാം മത്സരത്തിൽ കേരളം പരാജയപ്പെട്ടതോടെ കർണ്ണാടക ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തി.  ആദ്യ മത്സരത്തിൽ പഞ്ചാബും കർണ്ണാടകയും രണ്ട് ഗോൾ അടിച്ച് സമനിലയിൽ പിരിഞ്ഞിരുന്നു.

Hot Topics

Related Articles