കോട്ടയം വടവാതൂരിൽ ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവം ; അമിത വേഗതയിലെത്തിയ ബൈക്ക് ബസിനടിയിലേക്കിടിച്ചു കയറി ; അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കാണാം

കോട്ടയം : കെ കെ റോഡിൽ കോട്ടയം വടവാതൂരിൽ ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവം. സിസിടിവി ദൃശ്യങ്ങൾ ജാഗ്രതാ ന്യൂസ് ലൈവിന് ലഭിച്ചു.വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. മീനടം പാടത്ത് പറമ്പിൽ ഷിന്റോ ചെറിയാനാ (26) ണ് അപകടത്തിൽ മരിച്ചത്. കോട്ടയത്ത് നിന്ന് മുണ്ടക്കയത്തിന് പോകുകയായിരുന്ന ഷാജീസ് ബസാണ് അപകടത്തിൽ പെട്ടത്. എതിർ ദിശയിൽ നിന്നെത്തിയ ബൈക്ക് ബസ്സുമായി ഇടിക്കുകയായിരുന്നു.

Advertisements

ബൈക്ക് ബസിന്റെ മുൻ ഭാഗത്ത് അടിയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. കാറിനെ മറികടന്ന് എത്തിയ ബൈക്ക് ബസിന് മുന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബസിനടിയിലേക്ക് ഇടിച്ചു കയറിയ ബൈക്കിനെ മുന്നോട്ട് നിരക്കി നീക്കിയാണ് ബസ് നിന്നത്. ഇടിയുടെ ആഘാതത്തിൽ ഹെൽമറ്റ് ഷിന്റോയുടെ തലയിൽ നിന്നും തെറിച്ചു പോയി. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ഷിന്റോയെ ബസിന് അടിയിൽ നിന്നും പുറത്തെടുത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരിക്കേറ്റ ഷിന്റോയെ കോട്ടയം വടവാതൂരിൽ തന്നെയുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം വടവാതൂർ ജെ കെ ആശുപത്രിയിൽ. അപകടത്തെ തുടർന്ന് കെ കെ റോഡിൽ വൻ ഗതാഗത തടസ്സവും ഉണ്ടായി. സംഭവമറിഞ്ഞ് കോട്ടയം ഈസ്റ്റ് പോലീസും , മോട്ടോർ വാഹന വകുപ്പും, മണർകാട് പോലീസും സ്ഥലത്തെത്തി. തുടർന്ന്
ബൈക്ക് സംഭവ സ്ഥലത്തു നിന്നും മാറ്റി.
പ്രദേശത്ത് അപകടങ്ങൾ തുടർക്കഥയാണെന്ന് പ്രദേശവാസികൾ ജാഗ്രത ന്യൂസ് ലൈവിനോട് പ്രതികരിച്ചു.

Hot Topics

Related Articles