കോട്ടയം ആർപ്പൂക്കരയിൽ സ്‌കൂൾ മൈതാനത്ത് തലയോട്ടിയും അസ്ഥി കൂടവും; അവശിഷ്ടങ്ങൾ കണ്ടെത്തിയത് സ്‌കൂളിനു സമീപത്തെ കാടിനുള്ളിൽ; ഗാന്ധിനഗർ പൊലീസ് സംഘ സ്ഥലത്ത് എത്തി

കോട്ടയം: ആർപ്പൂക്കരയിൽ സ്‌കൂൾ മൈതാനത്തിനു സമീപത്തെ കുറ്റിക്കാടിനുള്ളിൽ മനുഷ്യ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. തലയോട്ടിയും അസ്ഥി കൂടവും അടക്കമുള്ളവയാണ് സ്‌കൂൾ മൈതാനത്തിനു സമീപത്തെ കുറ്റിക്കാട്ടിൽ നിന്നും കണ്ടെത്തിയത്. കുട്ടികൾ ഫുട്‌ബോൾ പ്രാക്ടീസ് ചെയ്യുന്നതിനിടെ പന്ത് കുറ്റിക്കാട്ടിലേയ്ക്കു തെറിച്ചു പോകുകയായിരുന്നു. ഇവിടെ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഗാന്ധിനഗർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇവിടെ പരിശോധന ആരംഭിച്ചു. കാലപ്പഴക്കമുള്ള അസ്ഥികൂടമാണ് എന്ന് സംശയിക്കുന്നു. ലഹരി – ഗുണ്ടാ മാഫിയ സംഘത്തിന് നിർണ്ണായക സ്വാധീനമുള്ള മേഖലയാണ് ഇത്. അതുകൊണ്ടു തന്നെ പൊലീസ് സംഘം അതീവ ജാഗ്രതയോടെയാണ് അന്വേഷണം നടത്തുന്നത്.

Advertisements

Hot Topics

Related Articles