അതിരമ്പുഴ പഞ്ചായത്ത് മുൻ പ്രസിഡന്റിനെതിരെ ഗുരുതര ആരോപണം; പഞ്ചായത്ത് ധനകാര്യ സ്റ്റാൻഡിംങ് കമ്മിറ്റിയിൽ പങ്കെടുക്കുന്നില്ലെന്ന ആരോപണം ഉയർത്തി കോൺഗ്രസിലെ ഒരു വിഭാഗം; നിയമവിരുദ്ധമായി ഒപ്പിട്ട് പ്രശ്‌നം പരിഹരിക്കാൻ നീക്കം നടക്കുന്നതായും ആരോപണം

ഏറ്റുമാനൂർ: അതിരമ്പുഴ പഞ്ചായത്ത് മുൻ പ്രസിഡന്റിനെതിരെ ഗുരുതരമായ ആരോപണം ഉയർത്തി പ്രതിപക്ഷവും, ഭരണപക്ഷത്തെ ഒരു വിഭാഗവും. മുൻ പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്തംഗവുമായ ബിജു വലിയമലയ്‌ക്കെതിരെയാണ് ഇപ്പോൾ ഗുരുതരമായ ആരോപണം ഉയർന്നിരിക്കുന്നത്. തുടർച്ചയായി പഞ്ചായത്തിലെ ധനകാര്യ സ്റ്റാൻഡിംങ് കമ്മിറ്റി യോഗത്തിൽ ഹാജരാകുന്നില്ലെന്നും, ഗുരുതരമായ നിയമലംഘനം നടത്തിയതായുമാണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്. ആരോപണം ശ്രദ്ധയിൽപെട്ടിട്ടും പഞ്ചായത്ത് സെക്രട്ടറി അടക്കമുള്ളവർ ഇതിനെതിരെ രംഗത്ത് എത്തിയിട്ടില്ലെന്നും പ്രതിപക്ഷവും ഭരണപക്ഷത്തെ ഒരു വിഭാഗവും ആരോപണം ഉന്നയിക്കുന്നു.

Advertisements

സ്ഥിരമായി പഞ്ചായത്ത് ധനകാര്യ സ്റ്റാൻഡിംങ് കമ്മിറ്റികളിൽ ഹാജരാകാതിരുന്ന ബിജു വലിയമലയ്‌ക്കെതിരെയാണ് ഇപ്പോൾ ഗുരുതരമായ ആരോപണം ഉയർന്നിരിക്കുന്നത്. തന്റെ ഇഷ്ടക്കാരനല്ലാത്ത ആളെ പ്രസിഡന്റ് ആക്കിയതിനെതിരെ ബജറ്റ് പാസാക്കാതെ ബിജുവലിയമലയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കമ്മിറ്റികളിൽ പോലും ഹാജരാകാത്ത ബിജുവലിയമലയുടെ നിലപാടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത്തരത്തിൽ പഞ്ചായത്ത് ധനകാര്യ സ്റ്റാൻഡിംങ് കമ്മിറ്റിയിൽ സ്ഥിരമായി ഹാജരാകാത്ത ബിജു വലിയമലയെ രക്ഷിക്കുന്നതിനായി അംഗത്തെക്കൊണ്ട് ഒപ്പിടിവിപ്പിക്കുന്നതിനായി നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തുന്നതായാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇത്തരത്തിൽ സ്ഥിരമായി കമ്മിറ്റികളിൽ ഹാജരാകാത്ത അംഗത്തിന്റെ വിവരം പഞ്ചായത്ത് സെക്രട്ടറി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെയോ, വിജിലൻസിനെയോ അറിയിക്കണമെന്നാണ് ചട്ടം. എന്നാൽ, ഈ വിവരം പഞ്ചായത്ത് സെക്രട്ടറി ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ആരോപണം. ഈ സാഹചര്യത്തിൽ അടിയന്തരമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.